INDIA

ഇന്ത്യ ഇസ്രയേലിനൊപ്പം: പ്രധാനമന്ത്രി മോദി

[ad_1]

ന്യൂഡൽഹി ∙ ഇസ്രയേലിനു നേരെ നടന്നത് ഭീകരാക്രമണമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു. സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ ഇസ്രയേലിനൊപ്പം നിൽക്കുന്നതായും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും വ്യക്തമാക്കി. സമൂഹമാധ്യമമായ എക്സിലെ മോദിയുടെ പോസ്റ്റ്, ഇസ്രയേലിലെ ഇന്ത്യൻ എംബസി ഹീബ്രു ഭാഷയിൽ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. പിന്നാലെ, ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ നാഒർ ഗിലോർ മോദിയെ നന്ദി അറിയിച്ചു.

പുകഞ്ഞു പുകഞ്ഞ്…

ഇസ്രയേലിൽ ബെന്യാമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ തീവ്രവലതുപക്ഷസഖ്യം അധികാരമേറ്റതിനു പിന്നാലെ അധിനിവേശ വെസ്റ്റ്ബാങ്കിലും ജറുസലമിലും പലസ്തീൻകാർക്കുനേരെ ഇസ്രയേൽ കുടിയേറ്റക്കാരുടെ ആക്രമണം വർധിച്ചതും ഹമാസിനെ പ്രകോപിപ്പിച്ചു. ഈ വർഷം കഴിഞ്ഞ 8 മാസവും ദിവസം തോറും 3 അതിക്രമങ്ങൾ എന്ന നിലയിൽ സംഘർഷം വളർന്നതായി യുഎൻ റിപ്പോർട്ടിൽ പറയുന്നു. ഹമാസിന്റെ മിന്നലാക്രമണം ഇസ്രയേൽ ഇന്റലിജൻസ് ഏജൻസികളുടെ പരാജയമാണെന്ന് രാജ്യത്തു വിമർശനം ഉയർന്നു. അതീവസുരക്ഷയുള്ള അതിർത്തിയിലൂടെ സായുധസംഘം ഇസ്രയേലിൽ കടന്ന് ആക്രമണം നടത്തിയത് ജനങ്ങളെ ആശങ്കയിലാക്കി.

English Summary: India with Israel says Prime Miniister Narendra Modi

[ad_2]

Source link

Related Articles

Back to top button