INDIA

പൊലീസിന്റെ ആരോപണം നിഷേധിച്ച് ന്യൂസ്ക്ലിക്ക്

[ad_1]

ന്യൂഡൽഹി ∙ ചൈന അനുകൂലികളിൽ നിന്നു അനധികൃതമായി പണം സ്വീകരിച്ചെന്ന ഡൽഹി പൊലീസിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നു ന്യൂസ്ക്ലിക്ക് വെബ്സൈറ്റ് വ്യക്തമാക്കി. ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള ലജ്ജാകരമായ ഇടപെടലുകളുടെ ഭാഗമാണു തങ്ങൾക്കെതിരായ കേസെന്നും മാധ്യമസ്ഥാപനം പ്രതികരിച്ചു. ദേശവിരുദ്ധമായി പ്രവർത്തിച്ചുവെന്ന ഡൽഹി പൊലീസ് എഫ്ഐആറിലെ ആരോപണങ്ങൾ വ്യാജമാണെന്നും വസ്തുതകൾക്കു നിരക്കാത്തതാണെന്നും അവർ വ്യക്തമാക്കി. 

അക്രമത്തെയോ ഏതെങ്കിലും തരത്തിലുള്ള വിഭജനത്തെയോ മറ്റേതെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങളെയോ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും ന്യൂസ്ക്ലിക്ക് പ്രസ്താവനയിൽ പറയുന്നു. കേന്ദ്രസർക്കാരിന്റെ 3 ഏജൻസികൾ മുൻപു പരിശോധനകൾ നടത്തിയെങ്കിലും ഒരു തരത്തിലുള്ള ക്രമക്കേടും കണ്ടെത്താനായിട്ടില്ലെന്നും ന്യൂസ്ക്ലിക്ക് വ്യക്തമാക്കി. 

English Summary: Newsclick denies police allegation

[ad_2]

Source link

Related Articles

Back to top button