MANORAMA PREMIUM

‘പവറായി’ ബോളർമാർ; ജീവൻ നിലനിർത്തി ബെംഗളൂരു – Bengaluru clinch 2nd win of the season

[ad_1]

‘പവറായി’ ബോളർമാർ; ജീവൻ നിലനിർത്തി ബെംഗളൂരു – Bengaluru clinch 2nd win of the season | Manorama Premium

‘പവറായി’ ബോളർമാർ; ജീവൻ നിലനിർത്തി ബെംഗളൂരു – Bengaluru clinch 2nd win of the season | Manorama Premium

പക, അത് വീട്ടാനുള്ളതാണ്… പവർപ്ലേയിൽ ‘പവറായി’ ബോളർമാർ; ജീവൻ നിലനിർത്തി ബെംഗളൂരു

ജിനു ജോസഫ്

തുടർച്ചയായ 6 പരാജയങ്ങൾക്കൊടുവിൽ ബെംഗളൂരുവിന് പ്രതീക്ഷയുടെ വിജയം സമ്മാനിച്ചത് ‘സ്വന്തം നായകൻ പോലും പലവുരു എഴുതിത്തള്ളിയ’ ബോളിങ് പട

ബെംഗളൂരുവിന്റെ വിജയത്തിൽ നിർണായകമായത് 19 പന്തിൽ 50 റൺസ് പൂർത്തിയാക്കിയ രജത് പാട്ടിദാറിന്റെ അതിവേഗ ഇന്നിങ്സ്; വിരാട് കോലിക്കും അർധ സെഞ്ചറി

പവർപ്ലേ ഓവറുകളിൽ സൺറൈസേഴ്സിന് നഷ്ടമായത് 4 മുൻനിര ബാറ്റർമാരെ; പൊരുതിയത് അഭിഷേക് ശർമ, ഷഹബാസ് അഹമ്മദ്, പാറ്റ് കമിൻസ് എന്നിവർ മാത്രം

41 പന്തിൽ 51 റണ്‍സെടുത്ത വിരാട് കോലിയുടെ ബാറ്റിങ് പ്രകടനം. (Photo by Noah SEELAM / AFP)

വീട്ടിൽ കയറി അടിച്ച ഹൈദരാബാദിനെ അതേ നാണയത്തിൽ തിരിച്ചടിച്ച് ബെംഗളൂരു. സീസണിൽ മുഖാമുഖം വന്ന ആദ്യ മത്സരത്തിൽ ബെംഗളൂരുവിൽ സൺറൈസേഴ്സ് സ്വന്തമാക്കിയതിലും വലിയ വിജയവുമായി ഹൈദരാബാദിൽ റോയൽ ചാലഞ്ചേഴ്സ് പകരം വീട്ടി. ആദ്യ മത്സരത്തില്‍ എസ്ആർഎച് മുന്നോട്ടുവച്ച 288 റൺസിന്റെ പടുകൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ബെംഗവൂരു ബാറ്റർമാർക്ക് കാലിടറിയത് വിജയത്തിന് 26 റൺസ് അകലെയാണ്. എന്നാൽ, രണ്ടാം മത്സരത്തിൽ ആർസിബി ബോളർമാർ ഹൈദരാബാദിനെ എറിഞ്ഞിട്ടത് വിജയത്തിന് 36 റൺസ് അകലെ. സ്കോർ: ബെംഗളൂരു– 20 ഓവറിൽ 7ന് 206. ഹൈദരാബാദ്– 20 ഓവറിൽ 8ന് 171.
സീസണില്‍ മുൻപ് കളത്തിലിറങ്ങിയ 7ൽ 4 മത്സരങ്ങളിലും സ്കോർ 200 കടത്തിയ, അതില്‍ തന്നെ 3 തവണ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറുകളുടെ പട്ടികയിലെ ആദ്യ നാലിൽ ഇടംപിടിച്ചുകൊണ്ട് 250ന് മുകളിൽ സ്കോർ കണ്ടെത്തിയ സൺറൈസേഴ്സിനെയാണ് അവരുടെ തട്ടകത്തിൽ ബെംഗളൂരു അടിച്ചിട്ടതെന്നത് ആർസിബി ആരാധകർക്ക് ഇരട്ടി സന്തോഷം നൽകുന്നു. 207 റൺസ് വിജയലക്ഷ്യം ഹൈദരാബാദിന്റെ തീപ്പൊരി ബാറ്റിങ് ലൈനപ്പിന് അനായാസം കീഴട‌ക്കാമെന്ന പ്രതീക്ഷയിലാണ് അവർ മറുപടി ബാറ്റിങ്ങിനിറങ്ങിയത്.

mo-premium-ipl-premium mo-sports-cricket-ipl-royalchallengersbangalore 3s4vglitone8ir54r66durjcbv 2pc7lfppl0gg5a5e0re38mhanl-list jinu-joseph mo-premium-sportspremium 55e361ik0domnd8v4brus0sm25-list mo-news-common-mm-premium mo-sports-cricket-ipl2024 mo-sports-cricket-ipl-sunrisershyderabad

[ad_2]

Source link

Related Articles

Back to top button