World

‘പാക്കിസ്ഥാനിലെ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഇമ്രാൻ; കടുത്ത ശിക്ഷ നൽകാൻ സൈനിക കോടതി’

[ad_1]

ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാനിൽ മേയ് 9ന് ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പാർട്ടി അധ്യക്ഷനുമായ ഇമ്രാൻ ഖാനെതിരെ വിധി പറയാൻ സൈനിക കോടതി തയാറെടുത്തതായി റിപ്പോർട്ട്. ഒരു ദേശീയ മാധ്യമമാണ് ദൃക്‌സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കലാപത്തെ വളരെ ഗുരുതരമായി കണ്ട് കടുത്ത ശിക്ഷ നൽകാനാണ് നീക്കമെന്നാണ് സൂചന.

മേയിൽ ഇമ്രാനെ അറസ്റ്റ് ചെയ്തുമായി ബന്ധപ്പെട്ട് വൻകലാപമാണ് പാക്കിസ്ഥാനിൽ ഉണ്ടായത്. ഇസ്‍ലാമാബാദിലും ലഹോറിലും റാവൽപിണ്ടിയിലും അടക്കം പ്രധാന നഗരങ്ങളിലെല്ലാം ഇമ്രാൻ അനുകൂലികൾ അഴിഞ്ഞാടി. ഇസ്‍ലാമാബാദിൽ പൊലീസ് സ്റ്റേഷന് തീയിട്ടു. ഒട്ടേറെ സർക്കാർ  സ്ഥാപനങ്ങളും പൊലീസ് വാഹനങ്ങളും മാധ്യമ സ്ഥാപനങ്ങളും കലാപാനുകൂലികൾ തീയിട്ടിരുന്നു.

[ad_2]

Source link

Related Articles

Back to top button