World

ഭക്ഷണം വാങ്ങാൻ നിന്നവരെയും ബോംബിട്ടു; ഗാസയിൽ 20 മരണം

[ad_1]

ഗാസ ∙ വടക്കൻ ഗാസയിൽ ഭക്ഷണത്തിനായി വരി നിന്നവർക്കുനേരെ ഇസ്രയേൽ ടാങ്കുകൾ നടത്തിയ ഷെല്ലാക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടതായും 150 പേർക്കു പരുക്കേറ്റതായും ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. ഖാൻ യൂനിസിൽ ആശുപത്രികൾക്കു ചുറ്റും ആക്രമണം ശക്തമായതോടെ രോഗികളും ഇവിടെ അഭയം പ്രാപിച്ചവരും കെണിയിൽപ്പെട്ട സ്ഥിതിയിലായി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ 50 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇതുവരെ 25,700 പലസ്തീൻകാർ കൊല്ലപ്പെട്ടു. 

[ad_2]

Source link

Related Articles

Back to top button