World

ഗാസ യുദ്ധം: യുവതി മരണത്തിനു മുൻപു ജന്മം നൽകിയ പെൺകുഞ്ഞും വിടവാങ്ങി; ഈജിപ്ത് സംഘം ഇസ്രയേലിലേക്ക്

[ad_1]

ജറുസലം ∙ റഫയിൽ ബോംബാക്രമണത്തിൽ ഗുരുതരമായ പരുക്കേറ്റ പലസ്തീൻ യുവതി മരണത്തിനു മുൻപു ജന്മം നൽകിയ പെൺകുഞ്ഞും വിടവാങ്ങി. സബ്രീൻ അൽ റൂഹ് എന്നാണു കുഞ്ഞിനു പേരിട്ടിരുന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രി റഫയിലെ വീട്ടിൽ ഇസ്രയേൽ ബോംബിട്ടതിനെത്തുടർന്നാണു ഗർഭിണിയായ സബ്രീനു ഗുരുതരമായി പരുക്കേറ്റത്. ആശുപത്രിയിലെത്തിച്ച സബ്രീന്റെ ഗർഭസ്ഥശിശുവിനെ രക്ഷിക്കാൻ ഡോക്ടർമാർക്കു കഴിഞ്ഞതു വാർത്തയായിരുന്നു. സബ്രീന്റെ 3 വയസ്സുള്ള മകൾ മലാകും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മാസം തികയാതെ പിറന്ന റൂഹ് വ്യാഴാഴ്ചയാണു മരിച്ചത്.

റഫയുടെ കിഴക്കൻ മേഖലയിൽ ഇസ്രയേൽ ടാങ്കുകൾ കനത്ത ഷെല്ലാക്രമണം തുടരുന്നതിനിടെ വെടിനിർത്തലിനു പുതിയ കരാറുമായി ഇസ്രയേലിലേക്ക് മധ്യസ്ഥരായ ഈജിപ്ത് ഉന്നതസംഘത്തെ അയച്ചു. രാജ്യാന്തര സമ്മർദം അവഗണിച്ച് റഫയിലേക്ക് ഉടൻ സൈനികനീക്കമുണ്ടാകുമെന്ന സൂചന ശക്തമാണ്.

[ad_2]

Source link

Related Articles

Back to top button