KERALALATEST NEWS

നവകേരള സദസല്ല, നാടുവാഴി സദസ്; യാത്ര കഴിഞ്ഞാൽ മ്യൂസിയത്തിൽ കയറുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്ന് വി മുരളീധരൻ

[ad_1]

v-muraleedharan

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ജനസമ്പർക്ക പരിപാടിയായ നവകേരള സദസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്ര നവകേരള സദസല്ല, നാടുവാഴി സദസാണെന്ന് വി മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളെ കാണാൻ നാടുവാഴികൾ എഴുന്നള്ളുന്നതിനെ അനുസ്‌മരിപ്പിക്കുന്ന യാത്രയ്ക്കാണ് കമ്മ്യൂണിസ്റ്റ് സർക്കാർ തുടക്കം കുറിച്ചിരിക്കുന്നതെന്ന് മുരളീധരൻ പറഞ്ഞു. ബസിന്റെ കാലാവധി 15 കൊല്ലം കഴിഞ്ഞ് മ്യൂസിയത്തിൽ വച്ചാൽതന്നെ ലക്ഷക്കണക്കിന് ജനങ്ങൾ കാണാൻ വരുമെന്ന സിപിഎം നേതാവ് എ കെ ബാലന്റെ വാക്കുകളിലും മുരളീധരൻ പ്രതികരിച്ചു. യാത്ര കഴിഞ്ഞാൽ ബസ്സല്ല മറിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെയാവും മ്യൂസിയത്തിലേയ്ക്ക് കയറാൻ പോകുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.

‘1600 രൂപ പെൻഷൻ കൊടുക്കാനില്ല എന്ന് പറയുന്നവരാണ് ഒന്നരക്കോടിയുടെ ധൂർത്ത് നടത്തുന്നത്. യാത്രയ്ക്കും സുരക്ഷയ്ക്കുമായി കോടികളാണ് ചിലവഴിക്കുന്നത്. കർഷകരേയും ക്ഷേമപെൻഷൻ കിട്ടാത്തവരേയുമെല്ലാം വെല്ലുവിളിക്കുകയാണ് മുഖ്യമന്ത്രി.

ബസിനകത്ത് എന്തെല്ലാം ആഢംബരമുണ്ടെന്നത് ജനത്തിന് അറിയില്ല. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തെ ഈ കാട്ടിക്കൂട്ടൽ ജനം വിലയിരുത്തും. ജനസമ്പർക്കം എന്നപേരിൽ മരുമകൻ മന്ത്രി, മുഹമ്മദ് റിയാസ് മുൻപ് നടത്തിയ പി ആർ എക്‌സർസൈസ് കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് സർക്കാർ പറയട്ടെ. സ്റ്റാഫിനെ കൂട്ടി ഊര് ചുറ്റുന്ന നാടുവാഴിയാത്ര ചരിത്രത്തിൽ എങ്ങനെ രേഖപ്പെടുത്തുമെന്ന് എൽ ഡി എഫ് സർക്കാർ ചിന്തിക്കട്ടെ’- വി മുരളീധരൻ പറഞ്ഞു.

[ad_2]

Source link

Related Articles

Back to top button