KERALALATEST NEWS

നെല്ല് സംഭരണം: സർക്കാർ കുടിശ്ശിക 1097 കോടി

[ad_1]

h

തിരുവനന്തപുരം: സംസ്ഥാനത്ത് 2022-23 സീസണിൽ നെല്ല് സംഭരിച്ച ഇനത്തിൽ സർക്കാർ സപ്ലൈകോയ്ക്ക് നൽകാനുള്ള കുടിശ്ശിക 1097 കോടി രൂപ. 63.78 കോടി കിലോഗ്രാം നെല്ലാണ് സംഭരിച്ചത്. അതിനായി 1086 കോടി രൂപയാണ് നൽകേണ്ടിയിരുന്നത്.അതിൽ 708 കോടി രൂപ നൽകി. കിലോഗ്രാമിന് 28.32 രൂപ നിരക്കിലാണ് നെല്ല് സംഭരിച്ചത്. ഇതിൽ 21.83 രൂപ കേന്ദ്രവും ശേഷിക്കുന്ന 6.49 രൂപ സംസ്ഥാനവുമാണ് വഹിക്കുന്നത്. നെല്ല് സംഭരിച്ചശേഷം അരിയാക്കി റേഷൻ കടകളിലൂടെ വിതരണം ചെയ്തശേഷം കണക്ക് സമർപ്പിച്ചാലേ കേന്ദ്രം പണം അനുവദിക്കൂ. ഈ കാത്തിരിപ്പ് ഒഴിവാക്കാനാണ് പി.ആർ.എസ് വായ്പ എന്ന നിലയിൽ ബാങ്കുകളുടെ സഹായത്തോടെ കർഷകർക്ക് പണം അനുവദിക്കുന്നത്. എന്നാൽ,​ കുടിശ്ശിക വന്നതോടെ ബാങ്കുകൾ പണം നൽകുന്നത് നിറുത്തി.
എസ്.ബി.ഐ, കനറാ, ഫെഡറൽ എന്നീ ബാങ്കുകളുടെ കൺസോർഷ്യം വഴിയാണ് കർഷകർക്ക് പണം നൽകുന്നത്. 6.9 ശതമാനമാണ് പലിശ. 2023-24 കാലയളവിലെ ആദ്യഘട്ട നെല്ല് സംഭരണം സപ്ലൈകോ ഈമാസം ആരംഭിച്ചു.

[ad_2]

Source link

Related Articles

Back to top button