KERALALATEST NEWS

എസ്.എസ്.എൽ.സി സമ്പൂർണ  വിജയം; പഠന  നിലവാരം താഴേക്കുതന്നെ, മിനിമം  മാർക്ക്  വേണമെന്ന്  ആവശ്യം ,മത്സരപരീക്ഷകളിൽ  പിന്നിൽ

[ad_1]

exam

തിരുവനന്തപുരം: അക്ഷരം കൂട്ടിവായിക്കാനറിയാത്ത വിദ്യാർത്ഥികൾക്കും എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് ലഭിക്കുന്നെന്ന് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ പറഞ്ഞത് വിവാദമായെങ്കിലും നിലവാരത്തകർച്ചയുണ്ടെന്നത് വസ്തുത.

നൂറു മാർക്കുള്ള ചോദ്യപേപ്പറിൽ വെറും പത്തു മാർക്കിന് ശരിയുത്തരം എഴുതിയാൽ മതി. ജയിക്കാൻ ആവശ്യമായ ബാക്കി ഇരുപത് മാർക്ക് നിരന്തരമൂല്യനിർണയം വഴി ക്ളാസിൽ അദ്ധ്യാപകനിൽ നിന്ന് കിട്ടും. അമ്പതു മാർക്കിന്റെ ചോദ്യപേപ്പറാണെങ്കിൽ അഞ്ചു മാർക്കിന്റെ ഉത്തരംമതി.നിരന്തര മൂല്യനിർണയംവഴി പത്തുമാർക്ക് നൽകിയാൽ ജയിക്കും. ഗ്രേഡിംഗ് വരുന്നതിന് മുമ്പ് ജയിക്കാൻ എഴുത്തു പരീക്ഷയിൽ 35 ശതമാനം മാർക്ക് നേടണമായിരുന്നു.

എഴുത്തു പരീക്ഷയിൽ മിനിമം മാർക്ക് വേണമെന്ന ആവശ്യം വീണ്ടും ശക്തമായി. വിജയശതമാനം ഉയർത്തിക്കാട്ടുന്നതിലാണ് സർക്കാരിന് താല്പര്യം. ഇതുകാരണം, പ്രൊഫഷണൽ കോഴ്സുകളിലേക്കും കേന്ദ്ര സർവകലാശാലകളിലെ ബിരുദ കോഴ്സുകളിലേക്കും നടത്തുന്ന പ്രവേശന പരീക്ഷകളിൽ കേരള സിലബസ് വിദ്യാർത്ഥികൾ പിന്നാക്കം പോകുന്നു.

പ്രവേശന പരീക്ഷാ

വിജയം 18% വരെ

(2022-23 )

സി.യു.ഇ.ടി

സി.ബി.എസ്.ഇ78%

സ്റ്റേറ്റ് ബോർഡ് – 18%

ഐ.സി.എസ്.ഇ – 4%

ജെ.ഇ.ഇ മെയിൻ

സി.ബി.എസ്.ഇ – 75%

സ്റ്റേറ്റ് ബോർഡ് – 21%

ഐ.സി.എസ്.ഇ – 4%

നീറ്റ്

സി.ബി.എസ്.ഇ – 66%

സ്റ്റേറ്റ് ബോർഡ് – 30%

ഐ.സി.എസ്.ഇ – 4%

കീം

(ആദ്യത്തെ 5000 റാങ്കുവരെ)

സി.ബി.എസ്.ഇ – 56%

സ്റ്റേറ്റ് ബോർഡ് – 41%

അദ്ധ്യാപകർക്കെതിരെ നീക്കം

എസ്.എസ്.എൽ.സി ചോദ്യപേപ്പർ തയ്യാറാക്കുന്ന അദ്ധ്യാപകർക്കായി നടത്തിയ ശില്പശാലയിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് നടത്തിയ പരാമർശം ചോർത്തി മാദ്ധ്യമങ്ങൾക്ക് നൽകിയ അദ്ധ്യാപകരെ കണ്ടെത്താൻ നീക്കം. ഡിപ്പാർട്ട്മെന്റ് തലത്തിൽ അന്വേഷണത്തിന് പൊതുവിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പരാമർശം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് കഴിഞ്ഞ ദിവസം മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും നൽകിയിട്ടില്ല.

`അദ്ധ്യാപകർക്കുള്ള രഹസ്യയോഗത്തിലെ ചർച്ച മാദ്ധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്ത അദ്ധ്യാപകരെ എങ്ങനെ വിശ്വസിക്കും.’

-വി.ശിവൻകുട്ടി

പൊതുവിദ്യാഭ്യാസമന്ത്രി

`ഇങ്ങനെ ജയിക്കുന്ന കുട്ടികൾക്ക് വിഷയങ്ങളിൽ പ്രാഥമികജ്ഞാനം കുറവായിരിക്കും. പ്ളസ് ടു തലത്തിൽ പിന്നാക്കം പോകും.

ജെ.ഇ.ഇ (മെയിൻ, അഡ്വാൻസ്ഡ്)​ സി.യു.ഇ.ടി (കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് )​ പരീക്ഷകളിൽ പിന്നിലാവും’.

-ഡോ.ടി.പി സേതുമാധവൻ

വിദ്യാഭ്യാസ വിദഗ്ദ്ധൻ

……………………..

`മാർക്കുകൾ അടിസ്ഥാനമാക്കിയാവണം പ്ലസ് വൺ പ്രവേശനം. ഗ്രേഡിംഗ് കുട്ടികൾക്ക് ദോഷം ചെയ്യുന്നു’

-കെ.കെ. ശ്രീജേഷ് കുമാർ
ജനറൽ സെക്രട്ടറി
കെ.എ.എച്ച്.എസ് ടി എ

………………….

`നല്ലൊരു തലമുറയെ സൃഷ്ടിച്ചെടുക്കാൻ ഉതകുന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു’

-എസ്.മനോജ്

ജനറൽ സെക്രട്ടറി, എ.എച്ച്.എസ്.ടി.എ

[ad_2]

Source link

Related Articles

Back to top button