KERALALATEST NEWS

ആളുമാറി അറസ്റ്റ്, മുഖ്യമന്ത്രിക്ക് പരാതി നൽകി ഭാരതിയമ്മ

[ad_1]

bharathiyamma

പാലക്കാട്: ആളുമാറി തന്നെ അറസ്റ്റ് ചെയ്തതിൽ പൊലീസ് വീഴ്ചക്കെതിരെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി ഭാരതിയമ്മ. വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ വകുപ്പ് തല നടപടി വേണമെന്നാണ് ആവശ്യം.

1998ൽ പുതുശ്ശേരി സ്വദേശിയായ വീട്ടുജോലിക്കാരി ഭാരതിക്കെതിരായ കേസിൽ 2019ലാണ് കുനിശ്ശേരി സ്വദേശി 84 കാരിയായ ഭാരതിയമ്മയെ ആളുമാറി പൊലീസ് അറസ്റ്റ് ചെയ്തത്. താനല്ല കുറ്റക്കാരിയല്ലെന്ന് തെളിയിക്കാൻ നാലു വർഷത്തെ നിയമ പോരാട്ടമാണ് ഭാരതിയമ്മ നടത്തിയത്.

സാക്ഷി വിസ്താരത്തിനിടെ ഭാരതിയമ്മ അല്ല യഥാർത്ഥ പ്രതിയെന്ന് പരാതിക്കാരൻ കോടതിയെ അറിയിച്ചതോടെയാണ് കുറ്റവിമുക്തയായത്. വർഷങ്ങൾക്കു മുമ്പ് ഭർത്താവ് മരിച്ച് ഏകയായി കഴിയുന്ന ഭാരതിയമ്മയ്ക്ക് കഴിഞ്ഞതൊക്കെ പേടി സ്വപ്നമാണ്. താനല്ല പ്രതിയെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും പൊലീസ് വിശ്വച്ചില്ല. അപമാനഭാരം ആവോളം ഉണ്ട്. അതുകൊണ്ടാണ് വിശ്രമജീവിതം നയിക്കേണ്ട ഈ പ്രായത്തിൽ പരാതി നൽകുന്നതെന്നും ഭാരതിയമ്മ വ്യക്തമാക്കി.

ഒരു ദിവസം വീട്ടിൽ പൊലീസ് വന്ന് നിങ്ങളെ അറസ്റ്റ് ചെയ്യുന്നു എന്ന് പറഞ്ഞു. എന്താണെന്ന് ചോദിച്ചപ്പോൾ തർക്കമാണെന്ന് പറഞ്ഞു, തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞെങ്കിലും ചെവികൊള്ളാതെ പൊലീസ് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു.. ഇനി ഒരാൾക്കും ഈ ഗതി വരരുതേ എന്ന് മാത്രമാണ് ഈ അമ്മയുടെ പ്രാർത്ഥന. അതേസമയം ഒരേ മേൽവിലാസത്തിൽ നിരവധി വീടുകൾ ഉള്ളതിനാൽ സംഭവിച്ച പാളിച്ചയാണെന്ന വിശദീകരണത്തിൽ ഉറച്ചു നിൽക്കുകയാണ് പൊലീസ്.

[ad_2]

Source link

Related Articles

Back to top button