KERALALATEST NEWS

‘നിലാവ് കുടിച്ച സിംഹങ്ങൾ’ പ്രസിദ്ധീകരിക്കില്ല, ആത്മകഥ പിൻവലിക്കുന്നുവെന്ന് എസ് സോമനാഥ്, തീരുമാനം പുസ്തകം വിവാദമായതിന് പിന്നാലെ

[ad_1]

f

തിരുവനന്തപുരം : ഐ.എസ്.ആ‍ർ.ഒ ചെയർമാൻ ഡോ. എസ് . സോമനാഥിന്റെ ആത്മകഥയായ നിലാവ് കുടിച്ച സിംഹങ്ങൾ പ്രസിദ്ധീകരിക്കില്ലെന്ന് റിപ്പോർട്ട്. ആത്മകഥ തത്കാലം പിൻവലിക്കുന്നുവെന്ന് എസ് . സോമനാഥ് പറഞ്ഞു. ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ കെ. ശിവനെതിരെയുള്ള പരാമർശങ്ങൾ വിവാദമായതിന് പിന്നാലെയാണ് തീരുമാനം. പുസ്തകം പിൻവലിക്കണമെന്ന് എസ്. സോമനാഥ് പ്രസാധകരോട് നിർദ്ദേശിച്ചു. കൂടുതൽ വിവാദം വേണ്ടെന്ന് സോമനാഥ് പ്രസാധകരോട് പറഞ്ഞതായാണ് വിവരം. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഷാർജ ഫെസ്റ്റിവലിൽ പുസ്തക പ്രകാശനം നടത്തില്ല. ഇതേതുടർന്ന് സോമനാഥ് ഷാർജ യാത്ര റദ്ദാക്കി.

താൻ ചെയർമാനാകുന്നത് തടയാൻ കെ ശിവൻ ശ്രമിച്ചെന്നാണ് എസ് സോമനാഥ് ആത്മകഥയിൽ വെളിപ്പെടുത്തിയിരുന്നത്. ചന്ദ്രയാൻ 2 ദൗത്യത്തിന്റെ പരാജയകാരണത്തെ കുറിച്ചും ഐഎസ്ആർഒ ചെയർമാൻ തുറന്നുപറയുന്നുണ്ട്.

2018ൽ ചെയർമാൻ എസ്. കിരൺകുമാർ മാറിയപ്പോൾ 60 വയസ് കഴിഞ്ഞ് എക്സ്റ്റൻഷനിൽ തുടരുകയായിരുന്ന കെ ശിവന്റെ പേരിനൊപ്പം തന്റെ പേരും പട്ടികയിലുണ്ടായിരുന്നു. അന്ന് ചെയർമാനാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ ശിവന് നറുക്കുവീണു. ചെയർമാനായ ശേഷം ശിവൻ വി.എസ്.എസ്‌.സി ഡയറക്ടർ സ്ഥാനത്തും തുടർന്നു. തനിക്ക് ന്യായമായി കിട്ടേണ്ട ആ തസ്‌തികയ്‌ക്കായി നേരിട്ട് കണ്ട് ചോദിച്ചപ്പോൾ അന്ന് ശിവൻ ഉത്തരം നൽകാതെ ഒഴിഞ്ഞുമാറി. ശേഷം മുൻ ഡയറക്ടർ ബിഎൻ സുരേഷ് ഇടപെട്ടതോടെയാണ് തനിക്ക് ആറ് മാസത്തിന് ശേഷം വിഎസ്എസ്‌സി ഡയറക്ടർ നിയമനം ലഭിച്ചതെന്നും സോമനാഥ് പറയുന്നു.

‘മൂന്ന് വർഷം ചെയർമാൻ സ്ഥാനത്തിരുന്ന് വിരമിക്കുന്നതിന് പകരം കാലാവധി നീട്ടിയെടുക്കാൻ ശിവൻ ശ്രമിച്ചു. അടുത്ത ചെയർമാനെ തിരഞ്ഞെടുക്കാൻ സമയമായപ്പോൾ യു.ആർ റാവു സ്‌പേസ് സെന്ററിന്റെ ഡയറക്ടറെ സ്‌പേസ് കമ്മിഷനിലേക്ക് കൊണ്ടുവന്നത് എനിക്ക് ചെയർമാൻ സ്ഥാനം കിട്ടില്ലെന്ന് ബോദ്ധ്യപ്പെടുത്താനായിരുന്നു എന്നാണ് തോന്നുന്നത്-‘- എസ് സോമനാഥ് ആത്മകഥയിൽ പറഞ്ഞു. അതേസമയം, വേണ്ടത്ര പരീക്ഷണങ്ങളും അവലോകനവും നടത്താതെ ധൃതിയിൽ നടത്തിയ വിക്ഷേപണമാണ് ചന്ദ്രയാൻ ദൗത്യത്തിന്റെ പരാജയകാരണമെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

[ad_2]

Source link

Related Articles

Back to top button