INDIA

ന്യൂസ്ക്ലിക്ക് കേസ്: റിമാൻഡ് അപേക്ഷയിൽ അറസ്റ്റിന്റെ കാരണമില്ലെന്ന് കോടതി

[ad_1]

ന്യൂഡൽഹി ∙ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) അനുസരിച്ച് അറസ്റ്റിലായ ന്യൂസ്ക്ലിക്ക് ഓൺലൈൻ പോർട്ടൽ എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകയസ്ഥ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ അമിത് ചക്രവർത്തി എന്നിവരുടെ റിമാൻഡ് അപേക്ഷയിൽ അറസ്റ്റിന്റെ കാരണം വ്യക്തമാക്കിയിട്ടില്ലെന്നു ഡൽഹി ഹൈക്കോടതിയുടെ പരാമർശം. ഇരുവരെയും റിമാൻഡ് ചെയ്തുള്ള ഉത്തരവു പുലർച്ചെ ആറിനാണു വന്നിരിക്കുന്നതെന്നും ഇവരുടെ അഭിഭാഷകരെ വിചാരണക്കോടതി കേട്ടില്ലെന്നും ജസ്റ്റിസ് തുഷാർ റാവു ഗഡേല നിരീക്ഷിച്ചു. അറസ്റ്റ് ചോദ്യംചെയ്ത് ഇരുവരും നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ നിരീക്ഷണങ്ങൾ. ഹർജികളിൽ ഡൽഹി പൊലീസിന്റെ മറുപടി തേടിയ കോടതി തിങ്കളാഴ്ച വിഷയം വീണ്ടും പരിഗണിക്കും. കേസ് ഡയറി ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്. 

ചൈനീസ് അനുകൂല വാർത്തകൾ പ്രചരിപ്പിക്കാൻ ശ്രമിച്ചെന്ന കേസിലാണ് ഇരുവരെയും ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. 11 വരെ ഇവരെ കീഴ്ക്കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഹർജികൾ ഇന്നലെ ഹൈക്കോടതി അടിയന്തരമായി പരിഗണിക്കുകയായിരുന്നു‌. 

ചൊവ്വാഴ്ച രാത്രി 7നാണു പ്രബീറിനെ അറസ്റ്റ് ചെയ്തതെന്നും പിറ്റേന്നു രാവിലെ 6നു ജഡ്ജിയുടെ വീട്ടിൽ ഹാജരാക്കിയപ്പോൾ അദ്ദേഹത്തിന്റെ അഭിഭാഷകനെ വിവരം അറിയിച്ചില്ലെന്നും പ്രബീർ പുർകയസ്ഥയ്ക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. റിമാൻഡ് നടപടികളെക്കുറിച്ചു പിന്നീടാണു അഭിഭാഷകനെയും പ്രബീറിന്റെ കുടുംബാംഗങ്ങളെയും അറിയിച്ചത്. സർക്കാർ അഭിഭാഷകനെ മുൻകൂട്ടി അറിയിച്ചിരുന്നു. വാട്സാപ്പിലൂടെയാണു റിമാൻഡ് അപേക്ഷയുടെ പകർപ്പു കൈമാറിയത്. എതിർവാദങ്ങൾ വിശദമായി വാട്സാപ്പിലൂടെ കൈമാറിയെങ്കിലും ഇതു പരിഗണിക്കാതെ റിമാൻഡ് ചെയ്തു. അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഇതിനുള്ള കാരണമൊന്നുമില്ലെന്നും കപിൽ സിബൽ പറഞ്ഞു. ഡൽഹി ഹൈക്കോടതിയുടെ തന്നെ നിർദേശങ്ങളുടെ ലംഘനമാണിതെന്നും വാദിച്ചു. 

വാദങ്ങളിൽ മറുപടി നൽകാൻ സമയം അനുവദിക്കണമെന്നും വിഷയം തിങ്കളാഴ്ചത്തേക്കു മാറ്റണമെന്നും ഡൽഹി പൊലീസിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ഈ സാഹചര്യത്തിൽ ഇരുവർക്കും ഇടക്കാല ആശ്വാസം അനുവദിക്കണമെന്നും കസ്റ്റഡിയിൽനിന്നു വിട്ടയ്ക്കണമെന്നും കപിൽ സിബൽ വാദിച്ചുവെങ്കിലും കോടതി അനുവദിച്ചില്ല. തിങ്കളാഴ്ച ആദ്യത്തെ കേസായി ഹർജി പരിഗണിക്കുമെന്നു ജസ്റ്റിസ് തുഷാർ റാവു പറഞ്ഞു. 

English Summary : Delhi high Court says no reason for arrest in remand application on Newsclick case

[ad_2]

Source link

Related Articles

Back to top button