INDIA

ഇസ്രയേലിൽ 18,000 ഇന്ത്യക്കാർ; ജാഗ്രതാ നിർദേശം നൽകി

[ad_1]

ന്യൂഡൽഹി ∙ ഇസ്രയേലിലുള്ള ഇന്ത്യൻ പൗരന്മാർക്കായി ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പ്രാദേശിക ഭരണകൂടങ്ങളുടെ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും ശ്രദ്ധയോടെ ഇരിക്കണമെന്നും മലയാളം ഉൾപ്പെടെ ഭാഷകളിൽ പ്രത്യേകമിറക്കിയ കുറിപ്പിലുണ്ട്. അത്യാവശ്യമില്ലെങ്കിൽ പുറത്തിറങ്ങരുതെന്നും സുരക്ഷിത കേന്ദ്രത്തിൽ തുടരണമെന്നുമാണ് നിർദേശം. ഡൽഹിയിൽനിന്നു ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാനം എയർ ഇന്ത്യ റദ്ദാക്കി. 

18,000 ഇന്ത്യൻ പൗരന്മാർ ഇസ്രയേലിലുണ്ടെന്നാണു കണക്ക്. മുതിർന്നവരെ ശുശ്രൂഷിക്കുന്ന ‘കെയർഗിവർ’ ജോലിക്കെത്തിയവരാണ് അധികവും. വജ്ര വ്യാപാരം, ഐടി, നിർമാണമേഖല തുടങ്ങിയ രംഗങ്ങളിലും ഇന്ത്യക്കാരുടെ സാന്നിധ്യമുണ്ട്. കെയർഗിവർമാരായി എത്തിയവരിൽ നല്ലൊരു പങ്ക് മലയാളികളാണ്. ടെൽ അവീവ്, ബെർഷെവ, റംല എന്നീ മേഖലകളിലാണ് ഇന്ത്യക്കാർ ഏറെയുള്ളത്. ഇവർക്കു പുറമേ, ഇന്ത്യൻ വംശജരായ 85,000 ജൂതരും ഇസ്രയേലിലുണ്ടെന്ന് എംബസി വ്യക്തമാക്കുന്നു. 

അവശ്യഘട്ടത്തിൽ ഇന്ത്യക്കാർക്ക് എംബസിയുമായി ബന്ധപ്പെടാം. 

ഫോൺ: +97235226748 

ഇ മെയിൽ: cons1.telaviv@mea.gov.in 

English Summary: 18,000 Indians in Israel; warning  given to be alert

[ad_2]

Source link

Related Articles

Back to top button