INDIA

പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയായി രാഹുലിനെ ഉയർത്തിക്കാട്ടും; വരുമോ പ്രിയങ്ക വയനാട്ടില്‍?

[ad_1]

ന്യൂഡൽഹി ∙ അപകീർത്തിക്കേസിലെ കുറ്റക്കാരനെന്നു വിധിച്ചതു സ്റ്റേ ചെയ്യണമെന്ന  സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയ ഗുജറാത്ത് ഹൈക്കോടതി നടപടി രാഷ്ട്രീയമായി രാഹുൽ ഗാന്ധിക്കു ഗുണം ചെയ്യുമെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയായി രാഹുലിനെ ഉയർത്തിക്കാട്ടാൻ പാർട്ടി മുന്നിട്ടിറങ്ങും. 

കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഭയന്നു പ്രതിപക്ഷനേതാക്കൾ ബിജെപിയുമായി കൈകോർക്കുന്ന കാലത്ത്, മോദി –അമിത് ഷാ കൂട്ടുകെട്ടിനെ ചങ്കൂറ്റത്തോടെ നേരിടുന്ന നേതാവ് എന്ന പ്രതിഛായ രാഹുലിനു നൽകുകയാണു ലക്ഷ്യം.

 കോൺഗ്രസ് ചെയ്യാൻ പോകുന്നത് :

∙ ഭാരത് ജോഡോ യാത്ര രണ്ടാം ഭാഗം : വടക്കുകിഴക്കൻ സംസ്ഥാനത്തു നിന്ന് (മിക്കവാറും അരുണാചൽ) ആരംഭിച്ചു ഗുജറാത്തുവരെ നീളുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാംഭാഗം വൈകാതെ ആരംഭിക്കും. സമൂഹമാധ്യമ പ്രചാരണ ദൗത്യം മുംബൈ ആസ്ഥാനമായ പിആർ ഏജൻസിയെ ഏൽപിച്ചു. രാഹുലിന്റെ മൂല്യമുയർത്താനുള്ള അണിയറ നീക്കങ്ങളിൽ തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ സുനിൽ കനുഗോലു നിർണായകപങ്ക് വഹിക്കും.

∙ പ്രതിപക്ഷത്തെ പോരാളി: ബിജെപിക്കെതിരായ പോരാട്ടത്തിൽ പ്രതിപക്ഷത്തിന്റെയാകെ മുഖമായി രാഹുലിനെ ഉയർത്തിക്കാട്ടും.

∙ ജനാധിപത്യത്തിനായി: ബിജെപി ഭരണത്തിനു കീഴിൽ രാജ്യത്ത് ജനാധിപത്യം അപകടത്തിലാണെന്നത് ലോക്സഭാ തിരഞ്ഞെടുപ്പിലെ മുദ്രാവാക്യമായി കോൺഗ്രസ് മാറ്റും. ജനാധിപത്യ സംരക്ഷണത്തിനായി പാർലമെന്റിനകത്തും പുറത്തുമുള്ള പ്രക്ഷോഭങ്ങളിൽ പ്രതിപക്ഷ കക്ഷികളെ പങ്കാളികളാക്കും.

∙ സംഘടനയ്ക്ക് ഊർജം: രാഹുലിനെതിരായ കോടതിവിധികൾ പാർട്ടിയുടെ സംഘടനാ സംവിധാനത്തിന് ആക്രമണവീര്യം പകരുമെന്നു കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. 

സുപ്രീം കോടതി കൈവിട്ടാൽ

ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്യുമെന്നു കോൺഗ്രസിനു പ്രതീക്ഷയുണ്ട്. അവിടെയും എതിരായാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് 8 വർഷത്തേക്കു രാഹുലിന് അയോഗ്യത നേരിടേണ്ടിവരും. ജയിലിൽ പോകാൻ തയാറാണെന്നാണു പാർട്ടി നേതൃത്വത്തെ രാഹുൽ അറിയിച്ചിരിക്കുന്നത്. രാഹുലിന്റെ അസാന്നിധ്യത്തിൽ കോൺഗ്രസിന്റെ മുഖമായി പ്രിയങ്ക ഗാന്ധി വരും. വയനാട്ടിൽ ഉപതിരഞ്ഞെടുപ്പു വന്നാൽ പ്രിയങ്ക സ്ഥാനാർഥിയാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

English Summary :Rahul to gain setbacks

[ad_2]

Source link

Related Articles

Back to top button