KERALALATEST NEWS

മെഡൽ നേടിക്കോളൂ ;മാർക്ക് ചോദിക്കരുത് , ജോലിയും

[ad_1]

sports

ഇന്നുമുതൽ കുന്നംകളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ മീറ്റിൽ മെഡലുകൾ നേടി മുന്നേറാനെത്തുന്നവരോട് കായിക കേരളത്തിന് എന്താണ് പറയാനുള്ളത് ?.

പരിശീലനത്തിനായി മാറ്റിവച്ച പഠനസമയത്തിന് പരിഹാരമെന്നോണം മികച്ച പ്രകടനത്തിന് നൽകിവന്നിരുന്ന ഗ്രേസ് മാർക്ക് വെട്ടിക്കുറച്ചത് ഇനിയും പൂർണമായും പുനസ്ഥാപിച്ചിട്ടില്ലന്നോ?.

സ്കൂൾ മീറ്റിലെന്നല്ല ഏഷ്യൻ ഗെയിംസിൽ മെഡൽ നേടി മടങ്ങിവന്നാലും അർഹതപ്പെട്ട ഒരു സർക്കാർ ജോലിയോ മറ്റ് സംസ്ഥാനങ്ങൾ നൽകുന്നതുപോലെ കാഷ് അവാർഡോ ലഭിക്കാൻ സാദ്ധ്യതയില്ലെന്നോ?

അതോ ഒരു കാലത്ത് കേരളത്തിന്റെ കുത്തകയായിരുന്ന ദേശീയ അത്‌ലറ്റിക്സിൽ കഴിഞ്ഞ പത്തുവർഷമായി

നാം ഏറെ പിന്നിലേക്ക് പോയിക്കഴിഞ്ഞെന്നോ ?

മലയാളികളായ പി.ടി ഉഷയും ഷൈനി വിൽസനും ബീനമോളും അനിൽകുമാറും ലോജോ ഡേവിഡ് തോട്ടാനും ബിനുമോനുംഅഞ്ജു ബോബിജോർജുമൊക്കെ അരങ്ങുവാണ ഇന്ത്യൻ അത്‌ലറ്റിക്സിൽ കേരളത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയെന്തെന്ന് പരിശോധിച്ചാൽ ഞെട്ടും. കഴിഞ്ഞ ദിവസം ബാംഗ്ളൂരുവിൽ സമാപിച്ച ദേശീയ ഓപ്പൺ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ മലയാളികളുടെ എണ്ണമെടുക്കാൻ ഒരു കൈയിലെ വിരലുകൾ തികച്ചുവേണ്ടിവരില്ല. വർഷങ്ങളോളം ഓവറാൾ ചാമ്പ്യന്മാരായിരുന്ന ജൂനിയർ ,സീനിയർ, ഇന്റർ സ്റ്റേറ്റ് ദേശീയ മീറ്റുകളിൽ കേരളമൊരു കിരീടം കണ്ടിട്ട് കാലങ്ങളായി.നാഷണൽ സ്കൂൾ മീറ്റുകളിൽപോലും ഹരിയാനയും തമിഴ്നാടും ഉത്തർപ്രദേശുമൊക്കയാണ് ഇപ്പോൾ മെഡലുകൾ വാരിക്കൂട്ടുന്നത്.

എന്തുകൊണ്ട് കേരളത്തിന് ഈ ഗതിവന്നു എന്ന് പരിശോധിക്കുമ്പോഴാണ് ഗ്രേസ് മാർക്ക് വെട്ടിക്കുറച്ച് കായികതാരങ്ങളെ തെരുവ് സമരത്തിന് ഇറക്കിയതുമുതൽ അന്തർദേശീയ മെഡലിസ്റ്റുകൾ സർക്കാർ ജോലിക്ക് സെക്രട്ടറിയേറ്റിന്റെ ഇടനാഴികൾ കയറിയിറങ്ങി മടുത്തതുവരെയുള്ള പ്രശ്നങ്ങൾ ഉയർന്നുവരുന്നത്.

കുട്ടികൾക്ക് ക്ളാസ്‌മുറി,

ഒഫീഷ്യൽസിന് എ.സി മുറി

സംസ്ഥാന കായികമേളയ്ക്ക് കുന്നംകുളത്തെത്തുന്ന കായിക താരങ്ങൾക്ക് താമസിക്കാൻ പതിവുപോലെ പരിസരത്തെ സ്കൂളുകളിലെ ക്ളാസ്‌മുറികളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ബെഞ്ചും ഡസ്കും ചേർത്തിട്ട് കുട്ടികൾ കൊതുക് കടികൊണ്ട് കിടക്കേണ്ട സ്ഥിതി. കുട്ടികൾക്കൊപ്പമെത്തുന്ന കായികാദ്ധ്യാപകർ സ്വന്തം ചെലവിൽ ഹോട്ടലിൽ മുറിയെടുത്തിട്ടുണ്ട്. എന്നാൽ മത്സരം നടത്താനെത്തുന്ന അത്‌ലറ്റിക് അസോസിയേഷന്റെ ഒഫിഷ്യൽസിനും വിദ്യാഭ്യാസവകുപ്പ് ജീവനക്കാർക്കും സർക്കാർ ചെലവിൽ എ.സി മുറി അനുവദിച്ചിട്ടുണ്ട്.

ദേശീയ അന്തർദേശീയ കായിക മേളകളിൽ കായിക താരങ്ങൾക്ക് പ്രാമുഖ്യം നൽകുമ്പോൾ ഇവിടെ ഇപ്പോഴും ഒഫിഷ്യൽസിനും അസോസിയേഷൻ ഭാരവാഹികൾക്കുമാണ് പരിഗണന. സാധാരണഗതിയിൽ നവംബർ ഒടുവിലോ ഡിസംബർ ആദ്യവാരത്തിലോ നടക്കേണ്ട കായികമേള ഒക്ടോബറിൽത്തന്നെ നടത്തിത്തീർക്കുന്നത് ഒഫിഷ്യൽസിന്റെ സൗകര്യത്തിനായാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.യോഗ്യരായ കായികാദ്ധ്യാപകരുള്ളപ്പോൾ അത്‌ലറ്റിക് അസോസിയേഷൻ ഭാരവാഹികളെ വലിയ തുക നൽകി ഒഫിഷ്യൽസായി കൊണ്ടുവരുന്നത് എന്തിനെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്.

‘ജോലിക്കായി ഇനിയെന്ത് ചെയ്യണം ഞങ്ങൾ’ – കായിക താരങ്ങൾ സർക്കാർ ജോലിക്കായി നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് നാളെ

[ad_2]

Source link

Related Articles

Back to top button