KERALALATEST NEWS

2028ലെ ഒളിമ്പിക്‌സിൽ ക്രിക്കറ്റും; മത്സരയിനമാകുന്നത് 128 വർഷത്തിന് ശേഷം, പുതുതായി ഉൾപ്പെടുത്തിയത് അഞ്ച് ഇനങ്ങൾ

[ad_1]

olympics

മുംബയ്: 2028ൽ അമേരിക്കയിലെ ലോസേഞ്ചലസിൽ നടക്കുന്ന ഒളിമ്പിക്‌സിൽ ക്രിക്കറ്റും ഉൾപ്പെടുത്തി അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മറ്റി. ഇന്ന് നടന്ന മുംബയിലെ ഐ ഒ സി സെഷനിലാണ് ഈ ചരിത്രപരമായ തീരുമാനം. ടി20 ക്രിക്കറ്റാണ് ഒളിമ്പിക്‌സിൽ ഉൾപ്പെടുത്തുക. ഒപ്പം ബേസ് ബോൾ അഥവാ സോഫ്‌റ്റ് ബോൾ, ഫ്ളാഗ് ഫുട്ബോൾ, ലാക്രോസ് സിക്‌സ‌സ്,സ്‌ക്വാഷ് എന്നിവയും ഉൾപ്പെടുത്തിയതായി ഐ ഒ സി എക്‌സിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

ഈ ഗെയിമുകൾ ഒളിമ്പിക്‌സിൽ ഉൾപ്പെടുത്താനുള്ള സാദ്ധ്യതകളെക്കുറിച്ച് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മറ്റി പ്രസിഡന്റ് തോമസ് ബാച് മുൻപ് സൂചന നൽകിയിരുന്നു, 141-ാമത് ഐ ഒ സി ഒളിമ്പിക് സെഷനിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്തിയതിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്ന് ഐ ഒ സി അംഗവും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സണുമായ നിത അംബാനി പറഞ്ഞു.

ബേസ്‌ബോളും ക്രിക്കറ്റും ലാക്രോസും ഒളിമ്പിക്‌സിലേക്ക് മടങ്ങിവരുമ്പോൾ സ്‌ക്വാഷും ഫ്ളാഗ് ഫുട്ബോളും ആദ്യമായാണ് ഉൾപ്പെടുന്നത്. 128 വർഷത്തിന് ശേഷമാണ് ക്രിക്കറ്റ് ഉൾപ്പെടുന്നത്. ഏറ്റവും ചെറിയ ഫോ‌ർമാറ്റായ ട്വന്റി 20യാണ് ഒളിമ്പിക്‌സിൽ ഉൾപ്പെട്ടത്. ലാക്രോസ് ആകട്ടെ 1904ലെ സെന്റ് ലൂയിസ് ഒളിമ്പിക്‌സിലും 1908ലെ ലണ്ടൻ ഒളിമ്പിക്‌സിലുമാണ് ഉൾപ്പെട്ടത്. ഈ മത്സരയിനങ്ങൾ കൂടി ഉൾപ്പെട്ടതോടെ ഒളിമ്പിക്‌സിലെ ആകെ മത്സരവിഭാഗങ്ങൾ 33 ആയി.

നേരത്തെ ഒക്‌ടോബ‌ർ 14ന് ഐ ഒ സിയുടെ സെഷൻ ഉദ്ഘാടനം ചെയ്‌തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. 2036ലെ ഒളിമ്പിക്‌സിനെ വരവേൽക്കാൻ ഇന്ത്യ ആവേശത്തോടെ കാത്തിരിക്കുകയാണെന്നും 140 കോടി ഇന്ത്യക്കാരുടെ സ്വപ്‌നമാണിതെന്നുമാണ് പ്രധാനമന്ത്രി അന്ന് പ്രസംഗിച്ചത്.

[ad_2]

Source link

Related Articles

Back to top button