KERALALATEST NEWS

 പ്രതിഷേധവുമായി യൂത്ത്കോൺഗ്രസ്:….. ഡി.ജി.പിക്ക് കൃത്രിമ മുടി അയച്ചു

[ad_1]

youth-con

തിരുവനന്തപുരം: കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകയെ മുടിയിൽ ചവിട്ടിപ്പിടിച്ച് വലിച്ചിഴച്ച സംഭവത്തിൽ പ്രതിഷേധിച്ച് വനിതകളുടെ നേതൃത്വത്തിൽ ഡി.ജി.പിക്ക് കൃത്രിമ മുടി അയച്ച് പ്രതിഷേധിച്ചു. തിരുവനന്തപുരം ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ അബിൻ വർക്കി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നേമം ഷജീർ അദ്ധ്യക്ഷനായിരുന്നു.

സംസ്ഥാന ഉപാദ്ധ്യാക്ഷൻ ഒ.ജെ. ജനീഷ്, ജനറൽ സെക്രട്ടറിമാരായ സജന ബി. സജൻ, നീതു വിജയൻ, വീണാ എസ്. നായർ, മഹിള കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷ ലക്ഷ്മി അനിൽകുമാർ, വൈസ് പ്രസിഡന്റ് സൈതാലി കായ്പാടി എന്നിവർ സമരത്തിന് നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കണ്ണൂരിൽ നടന്ന സമരത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകയുടെ മുടിയിൽ പൊലീസ് ചവിട്ടിപ്പിടിച്ചത്.

[ad_2]

Source link

Related Articles

Back to top button