KERALALATEST NEWS

20 മിനിറ്റോളം ബസ് ഓണാക്കി ഇന്ധനം നഷ്ടപ്പെടുത്തി; ഡ്രൈവറെ പിരിച്ചു വിട്ടു

[ad_1]

ksrtc

തിരുവനന്തപുരം: ഒരു തുളളി ഡീസൽ പോലും പാഴാക്കരുതെന്ന കോർപ്പറേഷന്റെ നിർദ്ദേശം നിലനിൽക്കേ അനാവശ്യമായി ബസ് സ്റ്റാർട്ട് ചെയ്ത് 20 മിനിട്ടോളം നിറുത്തിയിടുകയും , അന്വേഷിച്ച സി.എം.ഡിയോട് ധിക്കാരപരമായി പെരുമാറുകയും ചെയ്ത സംഭവത്തിൽ ബസ്സിലെ ബദലി ഡ്രൈവറെ പിരിച്ചു വിടുകയും, രണ്ട് സ്ഥിരം ജീവനക്കാരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

പാറശ്ശാല ഡിപ്പോയിലെ ബദലി ഡ്രൈവർ പി.ബൈജുവിനെയാണ് പിരിച്ചു വിട്ടത്. കണ്ടക്ടർ രജിത്ത് രവി, അസിസ്റ്റന്റ് ഡിപ്പോ എൻജിനീയറുടെ ചുമതല വഹിച്ചു വരുന്ന ചാർജ്ജ്മാൻ കെ.സന്തോഷ് കുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.ഈ മാസം 9 നായിരുന്നു സംഭവം. തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ സി.എം.ഡി ബിജു പ്രഭാകർ എത്തിയപ്പോഴാണ് നെയ്യാറ്റിൻകര- കളിയിക്കാവിള ബസ് ബേയിൽ യാത്രക്കാരെ കയറ്റുന്നതിനായി പാർക്ക് ചെയ്തിരുന്ന ബസ് കണ്ടക്ടറോ, ഡ്രൈവറോ ഇല്ലാതെ സ്റ്റാർട്ട് ചെയ്തു നിറുത്തിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അന്വേഷിച്ചപ്പോൾ സെൽഫ് എടുക്കാത്തതു കൊണ്ടാണെന്ന് ഡ്രൈവർ പി.ബൈജു പരുഷമായി മറുപടി പറഞ്ഞു.

ഡീസൽ പാഴാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും അത് തടയാത്തതിനാണ് കണ്ടക്ടർ ശ്രീജിത് രവിയെ സസ്‌പെൻഡ് ചെയ്തത്.ബസിന്റെ തകരാറ് സംബന്ധിച്ച് ഡ്രൈവറുടെ റിപ്പോർട്ട് ഉണ്ടായിരിന്നിട്ടും പരിഹരിക്കാതിരുന്നതിനാണ് ഗാരേജിന്റെ ചുമതല വഹിച്ചിരുന്ന ചാർജ്മാനെ സസ്‌പെൻഡ് ചെയ്തത്.

[ad_2]

Source link

Related Articles

Back to top button