KERALALATEST NEWS

‘കെഎസ്‌ആർടിസി എംഡി സ്ഥാനത്ത് നിന്നും മാറ്റണം’; ചീഫ് സെക്രട്ടറിയെ കണ്ട് ആവശ്യമുന്നയിച്ച് ബിജു പ്രഭാകർ

[ad_1]

biju-prabhakar

തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്നും തന്നെ മാറ്റണമെന്ന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ട് ബിജു പ്രഭാകർ. കെഎസ്ആര്‍ടിസി പ്രത്യേകം എംഡിയെ നിയോഗിക്കുന്നതാകും ഉചിതമെന്ന് ബിജു പ്രഭാകർ അറിയിച്ചതായാണ് വിവരം. ഈ മാസം 20ന് ഹൈക്കോടതിയിലെ കേസ് പരിഗണിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കും. ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് തൊഴിലാളികൾ വീട്ടിലേയ്‌ക്ക് മാർച്ച് നടത്തിയതിന് പിന്നാലെയാണ് എംഡി സ്ഥാനത്ത് നിന്നും മാറ്റണമെന്ന ആവശ്യവുമായി അദ്ദേഹം സര്‍ക്കാരിനെ സമീപിച്ചത്.

എന്നാൽ, സിഎംഡിയുടെ രാജിസന്നദ്ധത അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെയാണെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. അങ്ങനെയൊരു കാര്യം സിഎംഡി സംസാരിച്ചിട്ടില്ല. സർക്കാർ പ്രഖ്യാപിച്ച പണം കൃത്യമായി നൽകിയാൽ തന്നെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, കെഎസ്ആർടിസിയിലെ പ്രതിസന്ധി സമ്മതിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്തെത്തി. ബുദ്ധിമുട്ടിലൂടെയും പ്രതിസന്ധിയിലൂടെയും തന്നെയാണ് കടന്ന് പോവുന്നത്. സിഎംഡിയുടെ പ്രതികരണം ശ്രദ്ധയിൽ പെട്ടിട്ടില്ല. സിഎംഡിയുടെ അവധി ആവശ്യം ഔദ്യോഗികമായ വിഷയമാണ്. ഇത് സർക്കാരിന്റെ ശ്രദ്ധയിൽ വന്നിട്ടില്ല. ശമ്പളം നൽകാൻ വൈകിയത് സാങ്കേതിക കാരണങ്ങൾ കൊണ്ടാണ്. ആദ്യ ഘട്ടം കൊടുത്തു തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.

[ad_2]

Source link

Related Articles

Back to top button