KERALALATEST NEWS

ചുരിദാർ വാങ്ങിയത് 2350 രൂപയ്ക്ക്, നഷ്ടപരിഹാരമായി കിട്ടുന്നത് പതിനായിരം രൂപയോളം, സംഭവിച്ചത് ഇങ്ങനെ

[ad_1]

churidar

ആലപ്പുഴ: വിവാഹ വാർഷിക സമ്മാനമായി മരുമകൾക്കു വാങ്ങി കൊടുത്ത ചുരിദാർ ആദ്യ കഴുകലിൽ ഉപയോഗ്യശൂന്യമായതിനെ തുടർന്ന് കടയുടമയെ ശിക്ഷിച്ച് ആലപ്പുഴ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ . ആദ്യ കഴുകലിൽ ചുരിദാർ ചുരുങ്ങി കളർ നഷ്ടപ്പെടുകയും വസ്ത്രത്തിന്റെ രൂപമാറ്റം സംഭവിക്കുകയും ചെയ്തു.

ആലപ്പുഴ രേവതിയിൽ കെ.സി.രമേശന്റെ പരാതിയിലാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധിച്ചത്.ഉപഭോക്താവിന് നഷ്ട പരിഹാരവും കോടതി ചെലവും ചുരിദാറിന്റെ വിലയും നൽകാൻ ഉത്തരവിൽ വ്യക്തമാക്കി. മകന്റെ ഭാര്യയ്ക്ക് ആദ്യ വിവാഹവാർഷികത്തോട് അനുബന്ധിച്ച് വഴിച്ചേരിയിൽ പ്രവർത്തിക്കുന്ന കാത്തീസ് ക്ലോത്തിംഗ് സ്റ്റോർ എന്ന റെഡിമെയ്ഡ് സ്ഥാപനത്തിൽ നിന്നും 2350 രൂപ മുടക്കി വാങ്ങിയതാണ് ചുരിദാർ.

തെളിവെടുപ്പ് പൂർത്തിയാക്കിയ കമ്മീഷൻ ഗുണനിലവാരം കുറഞ്ഞതും പഴകിയതുമായ ചുരിദാർ ആണ് ഹർജിക്കാരന് കടയുടമ നൽകിയത് കണ്ടെത്തി. കെ.സി രമേശിന് കാത്തീസ് ക്ലോത്തിംഗ് സ്റ്റോർ നഷ്ടപരിഹാരമായി 5000 രൂപയും കോടതി ചെലവിനത്തിൽ 2000 രൂപയും ചുരിദാറിന്റെ വിലയായി കൈപ്പറ്റിയ 2350 രൂപയും 30 ദിവസത്തിനുള്ളിൽ നൽകണമെന്ന് കമ്മീഷൻ ഇൻ ചാർജ് അഡ്വ. പി.ആർ.ഷോളിയും അഡ്വ. സി.കെ.ലേഖമ്മയും അടങ്ങുന്ന കമ്മീഷൻ ഉത്തരവായി. ഹർജിക്കാരന് വേണ്ടി അഭിഭാഷകരായ ഇ.ഡി.സക്കറിയാസ്, എസ്.രാജി എന്നിവർ ഹാജരായി .

[ad_2]

Source link

Related Articles

Back to top button