KERALALATEST NEWS

വാഹനം പൊളിച്ചു വിൽക്കൽ: കെ.എസ്.ആർ.ടി.സി പുറത്ത്

[ad_1]

ksrtc

തിരുവനന്തപുരം:കാലാവധി കഴിഞ്ഞ വാഹനങ്ങൾ പൊളിച്ച് വിൽക്കാനുള്ള അവകാശം കെ.എസ്.ആർ.ടി.സിക്കു നഷ്ടമായി. കെ.എസ്.ആർ.ടി.സിയെ നിർവഹണ ഏജൻസിയായി നിയോഗിച്ച ഉത്തരവ് സർക്കാർ റദ്ദാക്കി. പുതിയ ടെൻഡർ വിളിക്കും. പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്വകാര്യ കമ്പനികൾക്കും പങ്കെടുക്കാം.

മറ്റ് സംസ്ഥാനങ്ങളിൽ വൻകിട കമ്പനികൾ കരാർ നേടിയപ്പോൾ കേരളത്തിൽ കെ.എസ്.ആർ.ടി.സി പൊളിക്കൽ കേന്ദ്രങ്ങൾ തുടങ്ങാൻ തയ്യാറായത് ടിക്കറ്റിതര വരുമാനത്തിൽ നേട്ടം പ്രതീക്ഷിച്ചായിരുന്നു.

കേന്ദ്ര നിബന്ധന പ്രകാരം ഫെബ്രുവരി 29 ന് മുമ്പ് പൊളിക്കൽ കേന്ദ്രങ്ങൾ സജ്ജീകരിക്കണം. കെ.എസ്.ആർ.ടി.സിക്ക് കുത്തക നൽകി മാർച്ചിന് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഇതിനെതിരെ ചിലർ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സർക്കാർ നയം മാറ്റിയത്. മറ്റുള്ളവർക്കും ടെൻഡറിൽ പങ്കെടുക്കാൻ അനുമതി നൽകും. സർക്കാർ സ്ഥാപനങ്ങൾക്ക് മുൻഗണ നൽകുമെന്ന വ്യവസ്ഥയുണ്ട്. കെ.എസ്.ആർ.ടി.സിക്കും പങ്കെടുക്കാം.

സ്വകാര്യ പങ്കാളിത്തത്തോടെ പാറശാല, എടപ്പാൾ, ചിറ്രൂർ, കാഞ്ഞങ്ങാട് എന്നിവടങ്ങളിൽ പൊളിക്കൽ കേന്ദ്രങ്ങൾ തുറക്കാനായിരുന്നു കെ.എസ്.ആർ.ടി.സി പദ്ധതി. കലാവധി കഴിഞ്ഞ വാഹനങ്ങൾ സ്വീകരിക്കാൻ 93 ഡിപ്പോകളിലും കളക്‌ഷൻ സെന്ററുകളും തീരുമാനിച്ചിരുന്നു. പൊളിക്കൽ കേന്ദ്രങ്ങളുടെ നടത്തിപ്പ് അവകാശത്തിന് സ്വകാര്യ കമ്പനികളിൽ നിന്നു കെ.എസ്.ആർ.ടി.സി താത്പര്യപത്രം ക്ഷണിച്ചിരുന്നു.

പൊളിക്കൽ കേന്ദ്രത്തിനാവശ്യമായ ഭൂമി കെ.എസ്.ആർ.ടി.സിക്കുണ്ട്. സ്വകാര്യ സംരംഭകരെ കണ്ടെത്തി കേന്ദ്രം സജ്ജീകരിച്ചാലും കോർപ്പറേഷന് സാമ്പത്തിക നേട്ടമാകും. 2021 ആഗസ്റ്റിലാണ് കേന്ദ്രസർക്കാർ വാഹനം പൊളിക്കൽനയം പ്രഖ്യാപിച്ചത്. പഴയവാഹനങ്ങൾ പൊളിക്കുന്നവർക്ക് പുതിയ വാഹനം വാങ്ങുമ്പോൾ രജിസ്‌ട്രേഷനിലും നികുതിയിലും ഇളവുണ്ട്.

[ad_2]

Source link

Related Articles

Back to top button