KERALALATEST NEWS

ഭിന്നശേഷിക്കാരനായ കുട്ടിയെ തെരുവുനായ കടിച്ചുകൊന്നത് ദൗർഭാഗ്യകരം; കേസിൽ അടുത്ത മാസം വാദം കേൾക്കുമെന്ന് സുപ്രീംകോടതി

[ad_1]

supreme-court

ന്യൂഡൽഹി: കണ്ണൂരിൽ ഭിന്നശേഷിക്കാരനായ കുട്ടിയെ തെരുവ് നായ്ക്കൾ കടിച്ച് കൊന്ന സംഭവം ദൗർഭാഗ്യകരമെന്ന് സുപ്രീംകോടതി. പേവിഷബാധയുള്ളതും അക്രമകാരികളുമായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

അടിയന്തരമായി കേസ് പരിഗണിക്കണമെന്ന് ജില്ലാ പഞ്ചായത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും അടുത്ത മാസം 12ന് വാദം കേൾക്കാമെന്ന് കോടതി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് എതിർ കക്ഷികൾക്ക് നോട്ടീസ് അയയ്ക്കും. അടുത്ത മാസം ഏഴിനകം ഇവർ മറുപടി നൽകണം. തുടർന്ന് കേസ് വിശദമായി പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്.

അതേസമയം, തെരുവ് നായ്ക്കളെ കൊല്ലാൻ അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷണ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

TAGS:
NEWS 360,
NATIONAL,
NATIONAL NEWS,
SUPREME COURT,
STREET DOG,
STRAY DOG ATTACK,
KERALA



[ad_2]

Source link

Related Articles

Leave a Reply

Back to top button