KERALALATEST NEWS

ചൂട് കാലം കെഎസ്ഇബിയുടെ ഖജനാവ് നിറയ്ക്കുന്നു, അടുത്ത രണ്ട് മാസത്തില്‍ എന്തൊക്കെ സംഭവിക്കും

[ad_1]

kseb

തിരുവനന്തപുരം: ചൂട് കനത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോഡില്‍. മാര്‍ച്ച് മാസം 26ന് 103.86 ദശലക്ഷം യൂണിറ്റാണ് ഉപയോഗിച്ചതെങ്കില്‍ ഇന്നലെ 104.63 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചു.

ബുധനാഴ്ച വൈകുന്നേരം ആറു മുതല്‍ രാത്രി 11 വരെ 5197 മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിച്ചത്. കഴിഞ്ഞ ദിവസം 5301 മെഗാവാട്ട് വൈദ്യുതി ഉപയോഗിച്ചതായിരുന്നു റെക്കോഡ്. വേനല്‍ കടുത്തതോടെ വീടുകളില്‍ ഫാന്‍, കൂളര്‍, എസികള്‍ എന്നിവ കൂടുതല്‍ സമയം പ്രവര്‍ത്തിപ്പിക്കുന്നതാണ് വൈദ്യുതി ഉപയോഗം വര്‍ദ്ധിക്കാന്‍ കാരണം.

കഴിഞ്ഞ ദിവസത്തേക്കാള്‍ കൂടുതല്‍ ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ പുറത്ത് നിന്ന് വാങ്ങിയത്. 26ന് 90.16 ദശലക്ഷം യൂണിറ്റാണ് വാങ്ങിയതെങ്കില്‍ ബുധനാഴ്ച 103.86 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് വാങ്ങിയത്.

ഏപ്രില്‍ മാസത്തില്‍ സംസ്ഥാനത്ത് ചൂട് ഇനിയും കടുക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങളുടെ പ്രവചനം. അതുകൊണ്ട് തന്നെ വൈദ്യുതി ഉപയോഗം ഇനിയും ഉയരാനാണ് സാദ്ധ്യത. വേനല്‍ ചൂട് സഹിക്കാനാകാതെ വന്നതോടെ എ.സി വിപണിയില്‍ കച്ചവടം പൊടിപൊടിക്കുകയാണ്. ഇതും കൂടുതല്‍ വൈദ്യുതി ഉപയോഗത്തിന് കാരണമാണ്.

അടുത്ത രണ്ട് മാസത്തില്‍ ഉപയോഗം കൂടുമെന്നതിനാല്‍ തന്നെ വൈദ്യുതി ക്ഷാമം അനുഭവപ്പെടാനുള്ള സാദ്ധ്യത കൂടുതലാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് നടക്കുന്ന മാസങ്ങളായതിനാല്‍ വൈദ്യുതി ചാര്‍ജ് കൂടാനോ ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്താനോ സാദ്ധ്യതയില്ലെന്ന കണക്കുകൂട്ടലാണ് ജനത്തിനുള്ളത്.

[ad_2]

Source link

Related Articles

Back to top button