KERALALATEST NEWS

ഫോൺ ഇല്ലെങ്കിൽ അന്വേഷണം വെല്ലുവിളി !

[ad_1]

police

തിരുവനന്തപുരം: കുറ്റവാളികളെ പിടികൂടാൻ പൊലീസിന് പലപ്പോഴും അവരുടെ മൊബൈൽ ഫോൺ, എ.ടി.എം കാർഡ് ഉപയോഗമടക്കം തുറുപ്പു ചീട്ടാകാറുണ്ട്. നിരവധി കേസുകൾ ഇങ്ങനെ തെളിയിക്കാനായിട്ടുമുണ്ട്. എന്നാൽ പൊലീസിന്റെ ഈ രീതി മനസിലാക്കിയ കുറ്റവാളികൾ ഫോണുപയോഗം വേണ്ടെന്നു വയ്ക്കുന്നതാണ് ഇപ്പോൾ അന്വേഷണത്തിലെ വെല്ലുവിളി.

കൊല്ലത്ത് ആറുവയസുകാരി ​അ​ബി​ഗേ​ൽ​ ​സാ​റ​യെ തട്ടിക്കൊണ്ടുപോയവർ ഫോണുപയോഗിച്ചിരുന്നില്ല. വാഹനപരിശോധന ഉൾപ്പെടെ കർശനമാക്കിയെങ്കിലും പ്രതികളെക്കുറിച്ച് ഒരു തുമ്പുപോലും തുടക്കത്തിൽ കിട്ടിയില്ല. പ്രതികൾ മൊബൈൽ ഉപയോഗിച്ചില്ലെങ്കിൽ പൊലീസ് നിരായുധരാകുന്ന സ്ഥിതി.

കുറ്റകൃത്യം നടന്ന സ്ഥലത്ത് ആ സമയത്തുണ്ടായ ഫോൺവിളികൾ പരിശോധിച്ച് പ്രതികളിലേക്കെത്തുകയും അവരുടെ സഞ്ചാരവഴികൾ തിരിച്ചറിയുകയും ചെയ്യുന്ന പൊലീസിന്റെ അന്വേഷണരീതിയാണ് പ്രതികൾ മൊബൈൽ ഉപയോഗിക്കാത്തതിനാൽ കൊല്ലത്ത് പാളിയത്.

ഫോൺ, എ.ടി.എം ഉപയോഗം വ്യാപകമാകും മുൻപ് ഫീൽഡിലിറങ്ങി പരമാവധി വിവരങ്ങൾ ജനങ്ങളിൽ നിന്ന് ശേഖരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. മൊഴികളും സാഹചര്യതെളിവുകളും കൂട്ടിയിണക്കിയും പൊലീസുദ്യോഗസ്ഥർ കൂട്ടായി ആലോചിച്ചും സാദ്ധ്യതകളൊന്നും വിടാതെയും നടത്തിയിരുന്ന അന്വേഷണങ്ങൾ ഇന്നും പൊലീസിനുള്ള പാഠപുസ്തകങ്ങളാണ്. മൊബൈലടക്കം ശാസ്ത്രീയ തെളിവുകളിലൂടെ എളുപ്പത്തിൽ കുറ്റവാളികളിലേക്ക് എത്താമെന്നായതോടെ ആ കൂട്ടായ്മ ഇല്ലാതായതാണ് അന്വേഷണത്തിന് വെല്ലുവിളിയാകുന്നത്.

[ad_2]

Source link

Related Articles

Back to top button