KERALALATEST NEWS

വന്ദേഭാരതിന്റെ വരവോടെ ഇവരുടെ ജോലിഭാരം ഇരട്ടിയായി, ടോയ്‌ലറ്റിൽ പോകാൻ പോലും സമയം കിട്ടുന്നില്ല; ആഴ്‌ചയിൽ എല്ലാ ദിവസവും ജോലിയും

[ad_1]

vande-bharath

കൊച്ചി: കുതിച്ചുപായുന്ന ട്രെയിനുകളുടെ സാരഥികൾ ജോലി ഭാരത്തിന്റെ ദുരിത പാളത്തിൽ. വിശ്രമില്ലാതെ ജോലി ചെയ്യുകയാണ് ലോക്കോപൈലറ്റുമാർ. വന്ദേഭാരത് അടക്കം പ്രീമിയം ട്രെയിനുകളുടെ വരവോടെ ജോലി​ഭാരം ഇരട്ടിയായി. നിവേദനങ്ങൾ അധികൃതർ അവഗണിച്ച സാഹചര്യത്തിൽ ഓൾ ഇന്ത്യാ ലോക്കോ റണിംഗ് സ്റ്റാഫ് അസോസിയേഷൻ സമര രംഗത്താണ്. കൊച്ചിയിൽ 24 മണിക്കൂർ നിരാഹാരസമരം നടത്തി. പലപ്പോഴും ആഴ്ചയിൽ എല്ലാദിവസവും ഡ്യൂട്ടി എന്നതാണ് സ്ഥിതി.

വിശ്രമമില്ലാത്ത ജോലി
ഒരിടത്തുനിന്ന് ട്രെയിനുമായി പുറപ്പെടുന്ന ലോക്കോ പൈലറ്റ് ഇപ്പോൾ 72 മണിക്കൂർ വരെ പിന്നിട്ടശേഷമാണ് അതേ കേന്ദ്രത്തിൽ തിരിച്ചെത്തുന്നത്. 1972ൽ പാർലമെന്റ് പാസാക്കിയ 10 മണിക്കൂർ ഡ്യൂട്ടിയെന്ന തീരുമാനം വിസ്മൃതിയിലാണെന്നും സംഘടന ചൂണ്ടിക്കാട്ടി. ഡ്യൂട്ടി​യ്ക്കി​ടെ ആഹാരം കഴിക്കലും ടോയ്‌ലറ്റ് ഉപയോഗവും സമയത്ത് നടക്കാറില്ലെന്നതാണ് മുഖ്യപ്രശ്നം. ഉറക്കക്ഷീണം ഉയർത്തുന്ന സുരക്ഷാ ആശങ്കകളുമുണ്ട്.

രാജ്യ വ്യാപക സമരം

അവകാശങ്ങൾക്കായി രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ. 28ന് പാർലമെന്റ് റാലിയും മാർച്ച് 14ന് ഈറോഡിൽ അവകാശ പ്രഖ്യാപന കൺവെൻഷനും നടക്കും. ഇതിനു മുന്നോടിയായി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് മുന്നിൽ നടന്ന നിരാഹാരസമരം ഡിവിഷണൽ വർക്കിംഗ് പ്രസിഡന്റ് ജെ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.

വലയ്ക്കുന്ന വന്ദേഭാരത്

വന്ദേഭാരത് ട്രെയിൻ വന്നതോടെ ഏറെ സമ്മർദ്ദത്തിലാണെന്ന് ലോക്കോ പൈലറ്റുമാർ പറയുന്നു. സമയക്രമം സംബന്ധിച്ച അലേർട്ട് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നേരിട്ട് നിരന്തരം പോകുന്നുണ്ട്. സമയകൃത്യത ഉറപ്പാക്കാൻ റെയിൽവേ അധികൃതരും അതീവശ്രദ്ധ പുലർത്തുന്നു.

തിരുവനന്തപുരം മുതൽ കാസർകോട് വരെ അഞ്ഞൂറിലധികം സിഗ്നലുകളാണ് മറികടന്ന് പോകേണ്ടത്. ഒരു സെക്കൻഡ് പോലും പാഴാക്കാതെ നീങ്ങണം. ഇതാണ് വന്ദേഭാരതി​ലെ ലോക്കോപൈലറ്റുമാരെ സമ്മർദ്ദത്തിലാക്കുന്നത്. ചെന്നൈ ഡിവിഷനിലടക്കം ഇത്തരം അതിവേഗ ട്രെയിനുകളിൽ ആറുമണിക്കൂർ ഡ്യൂട്ടിയാക്കിയിട്ടുണ്ട്. ജോലിസമയം കുറയ്ക്കണമെന്ന ആവശ്യം തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾ പരിഗണിച്ചിട്ടില്ലെന്നാണ് പരാതി.

 ആവശ്യങ്ങൾ

 ആഴ്ചയിൽ ഒരു ദിവസം വിശ്രമം ഉറപ്പാക്കുന്നവിധം ജോലി ക്രമീകരിക്കണം

ഡ്യൂട്ടി സമയത്തിന് ശേഷം 48 മണിക്കൂറിലെങ്കിലും കേന്ദ്രത്തിൽ തിരിച്ചെത്തുന്ന വിധമാക്കണം.

തുടർച്ചയായ നെറ്റ് ഡ്യൂട്ടി രണ്ട് രാത്രികൾ എന്ന രീതിയിൽ കുറയ്ക്കണം.

 ഒഴിവുള്ള തസ്തികകൾ നികത്തണം.

 അതിവേഗ ട്രെയിനുകളിൽ ആറുമണിക്കൂർ ഡ്യൂട്ടിയാക്കണം.

 1200

തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 1200ൽ അധി​കം ലോക്കോ പൈലറ്റുമാരുണ്ട്.

[ad_2]

Source link

Related Articles

Back to top button