KERALALATEST NEWS

സംശയിക്കാൻ കാരണങ്ങളില്ല, ചീറ്റകളുടെ മരണത്തിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്താനാവില്ല; സുപ്രീം കോടതി

[ad_1]

cheetah

ന്യൂഡൽഹി: മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ പുനരധിവസിപ്പിച്ച ചീറ്റകൾ ചത്ത സംഭവത്തിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്താനാവില്ലെന്ന് സുപ്രീം കോടതി. കുനോ നാഷണൽ പാർക്കിൽ ചീറ്റകൾ ചത്തതിനെ തുടർന്ന് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ പരാമർശം. ഇന്ത്യയിൽ ജനിച്ച മൂന്ന് ചീറ്റ കുട്ടികൾ ഉൾപ്പെടെ ഒമ്പത് ചീറ്റകളാണ് ഇതുവരെ ചത്തത്.

‘പ്രോജക്റ്റ് ചീറ്റ’യുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിൽ നിന്നും നമീബിയയിൽ നിന്നും 20ഓളം ചീറ്റകളെ ഇന്ത്യയിൽ എത്തിച്ചിരുന്നു. ഇന്ത്യയിൽ ചീറ്റകൾക്ക് വംശനാശം സംഭവിച്ചതായി 1952ൽ പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് ‘പ്രോജക്റ്റ് ചീറ്റ’ വഴി ചീറ്റകളെ വീണ്ടും രാജ്യത്ത് എത്തിച്ചത്.

ചീറ്റകൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും എല്ലാ വ‌ർഷവും 12-14 പുതിയ ചീറ്റകളെ കൊണ്ടുവരുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. സ്വാഭാവിക പരിതസ്ഥിതിയിൽ നിന്ന് മാറുമ്പോൾ ചീറ്റകൾ ചാവുന്നത് സ്വാഭാവികമാണെന്നും നമീബിയയിൽ നിന്നെത്തിച്ച ചീറ്റകളിൽ 50ശതമാനം ചത്തേയ്ക്കുമെന്ന് നേരത്തെ വിദഗ്ദ്ധർ പറഞ്ഞതായും കേന്ദ്രം കോടതിയിൽ വ്യക്തമാക്കിയിരുന്നു.

ചീറ്റപ്പുലികളുടെ മരണത്തിന് കാരണം റേഡിയോ കോളറുകളാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇതിന് ശാസ്ത്രീയ തെളിവില്ലെന്നും ഊഹാപോഹങ്ങളും കേട്ടറിവുകളുമാണെന്നും സർക്കാർ പറഞ്ഞു. കൂടാതെ സർക്കാരിന് വിഴ്ചപറ്റി എന്ന തരത്തിലുള്ള വാദങ്ങൾ സ‌ർക്കാർ കോടതിയിൽ നിഷേധിച്ചു. ചീറ്റയ്ക്ക് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നതിന് മുൻപ് വിദഗ്ദ്ധരുമായി കൂടിയാലോന നടത്തിയെന്നും കേന്ദ്രം വ്യക്തമാക്കി.

അതേസമയം, ജൂലായ് 14ന് മരിച്ച സൂരജ് എന്ന ചീറ്റയുടെ കഴുത്തിൽ പുഴു ബാധിച്ച മുറിവും കോളറും അധികൃതർ പരിശോധിക്കുന്നതിന്റെ വീഡിയോകൾ മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.

[ad_2]

Source link

Related Articles

Back to top button