KERALALATEST NEWS

റഷ്യൻ കൂലിപ്പട്ടാളത്തിൽ കൂടുതൽ മലയാളികൾ

[ad_1]

david

തിരുവനന്തപുരം : മനുഷ്യക്കടത്തിനിരയായി റഷ്യൻ കൂലിപ്പട്ടാളത്തിനൊപ്പം യുദ്ധം ചെയ്ത് ഗുരുതര പരിക്ക് പറ്റിയവരിൽ ഒരു മലയാളി കൂടി. തിരുവനന്തപുരം പൊഴിയൂർ കള്ളിയിൽ വീട്ടിൽ ഡേവിഡ് മുത്തപ്പനാണ് (23 ) ഡ്രോൺ ആക്രമണത്തിൽ കാലിന് സാരമായി പരിക്കേറ്റ് റഷ്യയിൽ കുടുങ്ങിയത്. ഒപ്പമുണ്ടായിരുന്ന മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്നും താൻ ഇപ്പോൾ ഒരു പള്ളിയിലെ അഭയാർത്ഥി ക്യാമ്പിലാണന്നും ഡേവിഡ് ഫോൺ വിളിച്ചപ്പോൾ പറഞ്ഞതായി പിതാവ് മുത്തപ്പൻ പറഞ്ഞു. സെക്യൂരിറ്റി ജോലിക്ക്‌ പോയി ഏജന്റുമാരുടെ ചതിയിൽ പ്പെട്ടതാണ് ഡേവിഡും.

കഴിഞ്ഞ വർഷം നവംബർ ഒന്നിനാണ് ഡേവിഡ് ഡൽഹിയിലെ ഒരു ഏജന്റിന്റെ സഹായത്തോടെ റഷ്യയിലേക്ക് പോയത്. 3.40 ലക്ഷം രൂപയാണ് ഡേവിഡ് ഏജന്റിന് നൽകിയതെന്ന് സഹോദരൻ കിരൺ മുത്തപ്പൻ പറഞ്ഞു. ദരിദ്രമായ മത്സ്യത്തൊഴിലാളി കുടുംബാഗമാണ്. സ്വന്തമായൊരു വീടു പോലുമില്ല. മകനെ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കമെന്ന് അപേക്ഷിച്ച് കരയുകയാണ് അമ്മ അരുൾമേരി.

മനുഷ്യക്കടത്തിനിരയായി റഷ്യയിലെത്തിയ മലയാളികളെ യുക്രൈനിൽ യുദ്ധം ചെയ്യാൻ നിയോഗിച്ചെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. യുദ്ധമുഖത്ത് കുടുങ്ങിയ തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ പ്രിൻസ് സെബാസ്റ്റ്യൻ, വിനീത് സെൽവ, ടിനു പനിയടിമ എന്നിവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് പുതിയ വിവരം പുറത്തുവരുന്നത്.

റഷ്യയിൽ ആർമി സെക്യൂരിറ്റി ഹെൽപ്പർ ജോലി വാഗ്ദാനം ചെയ്താണ് മലയാളിയായ ഏജന്റ് പ്രിയൻ ഇവരെ സമീപിച്ചത്. ഇതിനായി ഓരോരുത്തരുടെയും കൈയ്യിൽ നിന്ന് ഏഴു ലക്ഷം രൂപ വാങ്ങുകയും ചെയ്തു. റഷ്യയിലെത്തിയപ്പോഴാണ്, നടന്നത് യുദ്ധഭൂമിയിലേക്കുള്ള മനുഷ്യക്കടത്താണെന്ന് തിരിച്ചറിഞ്ഞത്. ഇന്ത്യക്കാരെ യുദ്ധത്തിനായി റഷ്യയിലേക്ക് കടത്തിയതിന് മൂന്ന് മലയാളികളടക്കം 19 പേർക്കെതിരെ സി.ബി.ഐ കേസെടുത്തിട്ടുണ്ട്.

[ad_2]

Source link

Related Articles

Back to top button