KERALALATEST NEWS

രക്ഷാപ്രവർത്തനം വിഫലം,​ കുഴൽമന്ദത്ത് കിണറിടിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

[ad_1]

dd

പാലക്കാട് : പാലക്കാട് കുഴൽമന്ദത്ത് കിണറിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കുഴൽമന്ദം സ്വദേശി സുരേഷാണ് ( 37)​ മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് പൊതുകിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണത്. ഇതിനിടെ കിണറ്റിൻകരയിൽ നിൽക്കുകയായിരുന്ന സുരേഷ് കിണറിനുള്ളിലേക്ക് വീഴുകയായിരുന്നു. ഈ സമയം കിണറിനുള്ളിലുണ്ടായിരുന്നു മൂന്നുപേർ രക്ഷപ്പെട്ടു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ സുരേഷിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മണ്ണിനടിയിലകപ്പെട്ട സുരേഷിനെ രക്ഷപ്പെടുത്താൻ ഫയർഫോഴ്‌സും നാട്ടുകാരും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. ജെ.സി.ബി ഉൾപ്പെടെ കൊണ്ടുവന്ന് മണ്ണ് നീക്കം ചെയ്തായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്. മോട്ടോർ പമ്പ് ഉപയോഗിച്ച് കിണറ്റിലെ വെള്ളവും വറ്റിച്ചു. വൈകിട്ടോടെ സുരേഷിനെ കണ്ടെത്തിയെങ്കിലും മരിച്ച നിലയിലായിരുന്നു.

[ad_2]

Source link

Related Articles

Back to top button