KERALALATEST NEWS

പ്രഭാഷണത്തി​നി​ല്ല; എം.ടി​യോട് മാപ്പുപറഞ്ഞ് ചുള്ളിക്കാട്

[ad_1]

കൊച്ചി: എം.ടി. വാസുദേവൻ നായർക്ക് വാക്കുനൽകിയിരുന്ന, തുഞ്ചൻപറമ്പി​ലെ ആശാൻ കവിതയെക്കുറിച്ചുള്ള പ്രഭാഷണത്തിൽ നിന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട് ക്ഷമാപണത്തോടെ പിന്മാറി. ‘ഞാൻ സാഹിത്യപ്രഭാഷണ പരിപാടി അവസാനിപ്പിച്ചു. ഇനിയൊരിക്കലും ഞാൻ ആ പണി ചെയ്യില്ല എന്നു തീരുമാനിച്ചു. ദയവായി എന്നെ ഒഴിവാക്കണം. പ്രിയപ്പെട്ട എം.ടി. വാസുദേവൻ നായർ, അങ്ങ് എന്നോട് സർവാത്മനാ ക്ഷമിക്കണം.” ഇന്നലെ പുറത്തുവി​ട്ട വാട്ട്സ് ആപ്പ് സന്ദേശത്തി​ൽ കവി​ പറഞ്ഞു. കഴി​ഞ്ഞ ദി​വസം തുഞ്ചൻ പറമ്പി​ൽ നി​ന്ന് പ്രഭാഷണത്തീയതി​ ചോദി​ച്ച് വി​ളി​ വന്നപ്പോഴായിരുന്നു പ്രതി​കരണം.

തൃശൂരി​ൽ കേരളസാഹി​ത്യ അക്കാഡമി​യി​ലെ സാഹി​ത്യപ്രഭാഷണത്തി​ൽ പങ്കെടുത്തതി​ന് ടാക്സി​ക്കൂലി​ പോലും തി​കച്ചു നൽകാത്തതി​നെ തുടർന്ന് ഇനി​ പ്രഭാഷണങ്ങൾക്ക് പോകി​ല്ലെന്ന് ചുള്ളി​ക്കാട് പറഞ്ഞത് വലി​യ ചർച്ചയായി​രുന്നു. എം.ടി​ക്ക് നേരത്തേ വാക്കുനൽകി​യി​രുന്നെങ്കി​ലും ചുള്ളിക്കാട് നി​ലപാട് മാറ്റി​യി​ല്ല. ‘ഞാൻ കാർ വാടക പോലും അർഹി​ക്കുന്നി​ല്ല എന്നു വി​ധി​യെഴുതി​യ മലയാളി​കളുടെ മുന്നി​ൽ സാഹി​ത്യപ്രഭാഷകനായി​ വന്നു നി​ൽക്കാൻ ഇനി​യൊരി​ക്കലും ഞാനി​ല്ല” എന്നു പറഞ്ഞാണ് കുറി​പ്പ് അവസാനി​പ്പി​ക്കുന്നത്.

[ad_2]

Source link

Related Articles

Back to top button