KERALALATEST NEWS

എൻസിഇആർടി ശുപാർശ; സർക്കാരിന്റെ തീരുമാനം വിഡ്ഢിത്തം, കമ്പ്യൂട്ടറിനെ എതിർത്തതുപോലുള്ള വിവരക്കേടെന്ന് എ പി അബ്‌ദുല്ലക്കുട്ടി

[ad_1]

a-p-abdulla-kutty

കോഴിക്കോട്: സ്‌കൂൾ പാഠപുസ്തകങ്ങളിൽ ഇന്ത്യയുടെ സ്ഥാനത്ത് ‘ഭാരതം’ എന്ന പേര് മാത്രം മതിയെന്ന എൻ.സി.ഇ.ആർ.ടിയുടെ ശുപാർശ കേരള സർക്കാർ തള്ളിയതിൽ പ്രതികരണവുമായി ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്‌ദുല്ലക്കുട്ടി. സിലബസ് പരിഷ്‌കരണത്തോട് സഹകരിക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനം വിഡ്‌ഢിത്തമാണെന്ന് അബ്‌ദുല്ലക്കുട്ടി പറഞ്ഞു.

‘ദേശീയ പരീക്ഷകളെല്ലാം പ്ളസ്‌ടു എൻ.സി.ഇ.ആർ.ടി അടിസ്ഥാനമാക്കിയുള്ളതാണ്. കേരളത്തിലെ കുട്ടികൾ ദേശീയ മത്സരപരീക്ഷകളിൽ പിന്നോട്ട് പോകുന്ന സ്ഥിതിയാണുള്ളത്. പണ്ട് കമ്പ്യൂട്ടറിനെ എതിർത്തതുപോലുള്ള വിവരക്കേടാണ് സംസ്ഥാന സർക്കാരിന്റേത്’- അബ്‌ദുല്ലക്കുട്ടി വിമർശിച്ചു. ഫറോക്ക് ചെറുവണ്ണൂർ എ ഡബ്ള്യൂ എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റൽ ഹാൻഡികാപ്‌ഡ് യൂണിയൻ ഉദ്ഘാനത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പന്ത്രണ്ടാം ക്ളാസ് വരെയുള്ള സ്‌കൂൾ പാഠപുസ്തകങ്ങളിൽ അടുത്ത വർഷം മുതൽ ഇന്ത്യയുടെ സ്ഥാനത്ത് ഭാരതം എന്ന് മതിയെന്ന്

എൻ.സി.ഇ.ആർ.ടിയുടെ സാമൂഹ്യ ശാസ്ത്ര സമിതിയാണ് ശുപാർശ നൽകിയത്. സംഘപരിവാറിന്റെ വ്യാജചരിത്ര നിർമ്മിതിയെ വെള്ള പൂശുകയാണ് എൻ.സി.ഇ.ആർ.ടി പാഠപുസ്തക സമിതി ചെയ്യുന്നതെന്നാണ് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. ഇന്ത്യയെന്നും, ഭാരതമെന്നും പറയാനും പഠിക്കാനുമുള്ള ഭരണഘടനാപരമായ അവകാശം രാജ്യത്തെ എല്ലാ പൗരന്മാർക്കുമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ

ഇന്ത്യയെന്ന പേര് ഒഴിവാക്കുന്നതിന്റെ രാഷ്ട്രീയം പകൽ പോലെ വ്യക്തമാണ്. ഇന്ത്യയെന്ന സംജ്ഞ പ്രതിനിധാനം ചെയ്യുന്ന ഉൾച്ചേർക്കലിന്റെ രാഷ്ട്രീയത്തെ സംഘപരിവാർ ഭയപ്പെടുന്നു. അതിന്റെ ഭാഗമാണ് ഇന്ത്യയെന്ന പദത്തോടുള്ള വെറുപ്പ്. സ്‌കൂൾ പാഠ പുസ്തകങ്ങളിൽനിന്ന് മുഗൾ ചരിത്രത്തെക്കുറിച്ചുള്ള ഭാഗവും ഗാന്ധിവധത്തെ തുടർന്നുണ്ടായ ആർ.എസ്.എസ് നിരോധനത്തെക്കുറിച്ചുള്ള ഭാഗവും ഉൾപ്പെടെ ഏകപക്ഷീയമായി ഒഴിവാക്കിയതിന്റെ തുടർച്ചയാണിത്.

ചരിത്രത്തെ വക്രീകരിക്കുന്ന സംഘപരിവാർ ശ്രമങ്ങൾക്കനുകൂലമായ നിലപാടുകളാണ് എൻ.സി.ഇ.ആർ.ടിയിൽ നിന്ന് തുടർച്ചയായി ഉണ്ടാവുന്നത്. ബഹുസ്വരതയിലും സഹവർത്തിത്വത്തിലും അധിഷ്ഠിതമായ ‘ഇന്ത്യ’യെന്ന ആശയത്തിനെതിരാണ് സംഘപരിവാർ. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പുതിയ ശുപാർശ. എൻ.സി.ഇ.ആർ.ടി സമർപ്പിച്ച പൊസിഷൻ പേപ്പറിലെ ഭരണഘടനാവിരുദ്ധമായ നിർദ്ദേശങ്ങൾക്കെതിരെ ജനാധിപത്യ സമൂഹം രംഗത്ത് വരണം.

[ad_2]

Source link

Related Articles

Back to top button