KERALALATEST NEWS

റിയാസും തോമസ് ഐസക്കും സജി ചെറിയാനുമാണ് തീരുമാനിക്കുന്നത്, അവരൊന്നും നല്ല ബോധത്തോടെയല്ല നടക്കുന്നത്: മറിയക്കുട്ടി

[ad_1]

mariyakutty

തൃശൂർ: പ്രധാനമന്ത്രി എത്തിയ പരിപാടിയിൽ താൻ പങ്കെടുക്കുന്നതിൽ വിമർശനമുണ്ടായാലും പ്രശ്നമില്ലെന്ന് വ്യക്തമാക്കി മറിയക്കുട്ടി. വിമർശനമുണ്ടായാൽ പ്രശ്നമില്ല, ഒരു പാർട്ടിയുടെയും പൈസ വാങ്ങിയിട്ടില്ല. വൃത്തികേടുകണ്ടാൽ പറയും എന്നും അത് തന്റെ സ്വഭാവമാണെന്നും മറിയക്കുട്ടി പറഞ്ഞു. പെൻഷൻ കിട്ടാത്തതിനനെത്തുടർന്ന് സംസ്ഥാന സർക്കാരിനെ യാചനാ സമരം നടത്തിയതോടെയാണ് മറിയക്കുട്ടി ശ്രദ്ധേയയായത്.

മറിയക്കുട്ടി പറഞ്ഞത്

‘സുരേഷ് ഗോപിയെ ഇഷ്ടമാണ്. കൊവിഡ് സമയത്ത് കേന്ദ്രത്തിൽ നിന്ന് അഞ്ചുകിലോ അരികിട്ടി. ഇപ്പോൾ ഒൻപതുമാസത്തേക്ക് അരിതരുന്നുണ്ട്. അതില്ലായിരുന്നുവെങ്കിൽ ഞങ്ങൾ ചത്തുപോയേനെ. പിണറായി വിജയൻ തരുന്നതുകൊണ്ട് മാത്രം ജീവിക്കാൻ പറ്റില്ല.കണ്ടത് പറയും. വൃത്തികേട് കണ്ടാൽ പറയും. അത് എന്റെ സ്വഭാവമാണ്. രാഷ്ട്രീയം നോക്കിയല്ല വന്നത്. സംസ്ഥാനത്ത് നടക്കുന്ന കളളത്തരം പ്രധാനമന്ത്രിയോട് പറയും. റോഡിൽ കൂടി വിനോദയാത്ര നടക്കുന്നുണ്ട്. ജനത്തിന് എന്തെങ്കിലും ഗുണമുണ്ടോ, ഞങ്ങൾക്ക് ഗുണം ലഭിച്ചിട്ടില്ല. വഴിയെ നടക്കുന്ന പട്ടിക്കു വരെ കിടക്കാൻ നിവൃത്തിയില്ല. ഇടിയും തൊഴിയും വാളും പരിചയും കഠാരയും ഗുണ്ടകളുമായിട്ടാണ് വരുന്നത്. അത് നാടുനന്നാക്കാനാണോ. പിണറായി എന്തോ ഉറപ്പിച്ചിട്ടുണ്ട്. എന്താണെന്നു ജനങ്ങൾക്ക് മനസിലായിട്ടില്ല. അരി കിട്ടിയിട്ടില്ല, പെൻഷൻ കിട്ടിയിട്ടില്ല, കേന്ദ്രം പൈസ കൊടുത്തല്ലോ. തരാൻ കഴിയാഞ്ഞിട്ടല്ലേ. പ്രധാനമന്ത്രിയെ കുറ്റം പറയാൻ ഞാൻ ഒന്നും കണ്ടിട്ടില്ല.

പിണറായി അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്. റിയാസും തോമസ് ഐസക്കും സജി ചെറിയാനുമാണ് തീരുമാനിക്കുന്നത്. അവരൊന്നും നല്ല ബോധത്തോടെയല്ല നടക്കുന്നത്. ജീവിതത്തിൽ പിണറാറിയെയും കൂട്ടരെയും സന്തോഷിപ്പിക്കില്ല. അവർ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ. പ്രധാനമന്ത്രിയുടെ പരിപാടിയിലൂടെ മാറ്റമുണ്ടാകും. മെത്രാന്മാരെ സജി ചെറിയാൻ പറഞ്ഞത് എന്താണ്. മുഖ്യമന്തിയല്ലേ സജി ചെറിയാന് കടിഞ്ഞാൺ ഇടേണ്ടത്. എംഎം മണിക്ക് സജി ചെറിയാന്റെ അത്ര ഭ്രാന്തില്ല. ഇതിലും ഭേദമാണ്’.

ഇത് ആദ്യമായല്ല ബിജെപി പരിപാടിയിൽ മറിയക്കുട്ടി പങ്കെടുക്കുന്നത്. നേരത്തേ തൃശൂരിൽ ബി.ജെ.പി ന്യൂനപക്ഷ മോർച്ച സംഘടിപ്പിച്ച പരിപാടിയിലും അവർ പങ്കെടുത്തിരുന്നു. ‘പിണറായി നാളെ പോകുമെന്ന് ഉറപ്പാണ്. പിണറായിയുടെ വാക്ക് കേട്ട് ഞങ്ങളുടെ കുട്ടികളെ തല്ലിയ പൊലീസുകാരെ മാർക്ക് ചെയ്തിട്ടുണ്ട്. പെൻഷൻ ഇല്ല, ജോലി പിണറായിയുടെ ആളുകൾക്ക് മാത്രമാണ്. എന്നെക്കുറിച്ച് പലതും പറഞ്ഞു. അതൊന്നും പ്രശ്‌നമില്ല. സുരേഷ് ഗോപി തൃശൂരിൽ ജയിക്കണം, നല്ല മനുഷ്യനാണ്, അടുത്ത തിരഞ്ഞെടുപ്പിൽ മോദി തന്നെ ജയിക്കും’, എന്നാണ് മറിയക്കുട്ടി അന്ന് പറഞ്ഞത്.

[ad_2]

Source link

Related Articles

Back to top button