KERALALATEST NEWS

യു.ഡി.എഫ് തരംഗം: കുഞ്ഞാലിക്കുട്ടി

[ad_1]

മലപ്പുറം: കേരളത്തിൽ യു.ഡി.എഫ് തരംഗമാണെന്നും മുഴുവൻ സീറ്റുകളിലും വിജയിക്കുമെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് രണ്ട് ലക്ഷത്തിലധികം ഭൂരിപക്ഷം ഇ.ടി.മുഹമ്മദ് ബഷീറിനും സമാന ഭൂരിപക്ഷം പൊന്നാനിയിൽ സമദാനിക്കും ലഭിക്കും. ഇന്ത്യാമുന്നണി അധികാരത്തിലെത്തി ഇന്ത്യയെ രക്ഷിക്കണമെന്നാണ് വോട്ടർമാരെല്ലാം ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭരണമാറ്റം അനിവാര്യം:

സാദിഖലി തങ്ങൾ

മലപ്പുറം: ജനങ്ങൾ കാത്തിരുന്ന തിരഞ്ഞെടുപ്പാണിതെന്നും രാജ്യത്ത് ഭരണമാറ്റം അനിവാര്യമാണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഐക്യജനാധിപത്യ മുന്നണിക്കും ഇന്ത്യാമുന്നണിക്കും പ്രതീക്ഷ നൽകുന്ന കാര്യങ്ങളാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.

[ad_2]

Source link

Related Articles

Back to top button