KERALALATEST NEWS

പെൺമക്കളുടെ വിവാഹത്തിനായുള്ള ധനസഹായം മൂന്ന് ലക്ഷം വരെ ഉയർത്തി; വർദ്ധനവ് പ്രഖ്യാപിച്ച് ധനമന്ത്രി

[ad_1]

marriage-fund

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ലാസ് ഫോർ ജീവനക്കാരുടെ പെൺമക്കളുടെ വിവാഹത്തിന് നൽകുന്ന വായ്പ ധനസഹായത്തിൽ വർദ്ധനവ് വരുത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ക്ളാസ് ഫോർ ജീവനക്കാർക്കുള്ള ധനസഹായം നിലവിലുള്ള ഒന്നരലക്ഷം രൂപയിൽ നിന്ന് മൂന്നുലക്ഷം രൂപയായാണ് ഉയർത്തിയത്. കൂടാതെ പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരുടെ പെൺമക്കൾക്കുള്ള വിവാഹ വായ്പ ധനസഹായം നിലവിലുള്ള ഒരു ലക്ഷം രൂപയിൽ നിന്ന് ഒന്നര ലക്ഷം രൂപയായും ഉയർത്തുവാൻ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.

അതേസമയം വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിന്റെ സാമ്പത്തിക വികസനത്തിൽ വലിയ മാറ്റമാണ് ഉണ്ടാവുകയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വിഴിഞ്ഞം കേരളത്തിന്റെയല്ല ഇന്ത്യയുടെ തന്നെ മദർ പോർട്ടായി മാറും. ‘വിഴിഞ്ഞം തുറമുഖം: വികസന സാദ്ധ്യതകൾ’ എന്ന വിഷയത്തിൽ കേരളകൗമുദി പ്രസ് ക്ളബിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വാണിജ്യ രംഗത്ത് വലിയ കുതിച്ചുചാട്ടത്തിനാണ് കേരളം ഒരുങ്ങുന്നത്. സംസ്ഥാനത്തിന്റെ ഭാവി തൊഴിൽ സാദ്ധ്യതകളിൽ വിഴിഞ്ഞത്തെ ഏറ്റവും വലിയ കേന്ദ്രമാക്കി മാറ്റണമെന്നാണ് സർക്കാരിന്റെ ആഗ്രഹം. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ചെലവിൽ ഭൂരിപക്ഷവും വഹിക്കുന്നത് സംസ്ഥാനമാണ്. കഴിഞ്ഞ ബഡ്ജറ്റിൽ 1000 കോടി രൂപ അധികം വകയിരുത്തി.

എന്നാൽ,​ കേന്ദ്ര സർക്കാരിന്റെ സമീപനം ദുഃഖകരമാണ്. പദ്ധതിക്കായി വായ്പ എടുത്താൽ അത് സർക്കാരിന്റെ പൊതു കടമെടുപ്പിൽ കുറയ്ക്കുമെന്നാണ് കേന്ദ്രം പറയുന്നത്. ഇത് ശരിയല്ലെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. തുറമുഖത്തിന്റെ വികസനത്തിന് കപ്പൽ വന്നതുകൊണ്ടു മാത്രമായില്ല,​ വ്യാവസായിക വികസനം കൂടി വേണം. ലോജിസ്റ്റിക്സ് പാർക്കുകൾ അടക്കമുള്ള സൗകര്യങ്ങൾ വേണം. അദ്ദേഹം വ്യക്തമാക്കി.

[ad_2]

Source link

Related Articles

Back to top button