KERALALATEST NEWS

ഇങ്ങോട്ട് കടന്നാക്രമണമുണ്ടായാൽ പോലും തിരിച്ചടിക്കരുതെന്നാണ് സിപിഎം നിലപാട്; പി ജയരാജനെ തള്ളി എം വി ഗോവിന്ദൻ

[ad_1]

cpm-mv-govindan

കണ്ണൂർ: യുവമോർച്ചയ്ക്കെതിരായ വിവാദ പരാമർശത്തിൽ പി ജയരാജനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംഘർഷത്തിലേയ്ക്ക് പോകാൻ താത്പര്യമില്ല. സമാധാന അന്തരീക്ഷമാണ് സിപിഎം ആഗ്രഹിക്കുന്നത്. അദ്ദേഹം വ്യക്തമാക്കി. കൊലപാതകം നടത്തിയാൽ പോലും തിരിച്ചടിക്കരുതെന്നാണ് പാർട്ടി നിലപാട്. ഇങ്ങോട്ട് ആക്രമണമുണ്ടായാലും സംയമനം പാലിക്കണം. കോടിയേരി ബാലകൃഷ്ണന്റെ കാലത്ത് തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

സ്പീക്കർ എ എൻ ഷംസീർ ഹിന്ദു ദൈവങ്ങളെ അപമാനിച്ചു എന്ന പേരിൽ യുവമോർച്ച നടത്തിയ ഭീഷണിയ്ക്ക് സിപിഎം സംസ്ഥാന സമിതി അംഗമായ പി ജയരാജൻ നൽകിയ മറുപടിയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഷംസീറിന് ജോസഫ് മാഷിന്‍റെ അനുഭവം ഉണ്ടാകുമെന്ന് യുവമോർച്ച ജനറൽ സെക്രട്ടറി കെ ഗണേഷ് കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. ഇതിനെതിരെ ഷംസീറിന് നേരെ കയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന പരാമർശമാണ് ജയരാജൻ ഉയർത്തിയത്. തലശ്ശേരിയിൽ സംഘടിപ്പിച്ച ഒരു ചടങ്ങിലായിരുന്നു കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയുടെ ഭീഷണി.

അതേസമയം മോർച്ചറി പരാമർശം വിവാദമായതിന് പിന്നാലെ പി ജയരാജനെ പിന്താങ്ങി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ രംഗത്തെത്തിയിരുന്നു. മോർച്ചറി പരാമർശം ഭീഷണിയല്ലെന്നും പ്രാസഭംഗി പ്രയോഗമെന്നായിരുന്നു ഇ പി വിശേഷിച്ചത്. ഇതിന് വിരുദ്ധമായ നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഇന്നറിയിച്ചത്.

[ad_2]

Source link

Related Articles

Back to top button