KERALALATEST NEWS

തിരഞ്ഞെടുപ്പ് : സ്വർണ്ണക്കടത്ത് കേസ് കോൺ. ആയുധമാക്കും

[ad_1]

congress

തിരുവനന്തപുരം: തൃശൂർ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വർണ്ണക്കടത്ത് കേസ് ഉന്നയിച്ചതോടെ, ഒരിടവേളയ്ക്ക് ശേഷം വിഷയം വീണ്ടും രാഷ്ട്രീയ ചർച്ചയാവുന്നു. സി.പി.എമ്മിനെയും ബി.ജെ.പിയെയും ഒരേ പോലെ പ്രതിരോധത്തിലാക്കുന്ന കേസ് ലോക്‌സഭാ തിരഞ്ഞെടുപ്പു വേളയിൽ ചർച്ചയാക്കാനാണ് കോൺഗ്രസ് നീക്കം.

2020 ജൂലായിൽ നയതന്ത്ര ബാഗ് വഴി സ്വർണ്ണക്കടത്ത് നടന്നുവെന്ന കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് രാഷ്ട്രീയ ആരോപണങ്ങളുടെ കാതൽ. എൻ.ഐ.എ അടക്കമുള്ള അന്വേഷണ ഏജൻസികൾ കേസ് ഏറ്റെടുത്തിട്ടും അന്വേഷണം കൃത്യമായ ദിശയിലല്ലെന്നും, മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നുമാണ് കോൺഗ്രസ് ആദ്യം മുതലേ ഉന്നയിക്കുന്ന അരോപണം.

ഇതേ ആരോപണം പ്രധാനമന്ത്രി ഉയർത്തിയതോടെയാണ് കേസ് സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും ചൂടു പിടിക്കുന്നത്. സ്വർണ്ണക്കടത്ത് നടന്ന ഓഫീസിനെപ്പറ്റി അറിയുന്ന പ്രധാനമന്ത്രിയുടെ കീഴിലുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ വേണ്ട രീതിയിൽ അന്വേഷണം നടത്തിയില്ലെന്ന വാദമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിൽ സി.പി.എമ്മിനെതിരെ ആരോപണമുന്നയിക്കുന്ന ബി.ജെ.പിയും പ്രധാനമന്ത്രിയുടെ പ്രസ്താവനയോടെ വെട്ടിലായി. കേസ് എങ്ങുമെത്താതെ പോയതിന് പിന്നിൽ സി.പി.എം – ബി.ജെ.പി അന്തർധാരയെന്ന ആരോപണം കോൺഗ്രസ് ശക്തമാക്കും. സംസ്ഥാനത്ത് കോൺഗ്രസിനെ ഇല്ലാതാക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം സി.പി.എമ്മിനെ സഹായിക്കുന്നുവെന്നാണ് കോൺഗ്രസിന്റെ മുഖ്യ ആരോപണം.

[ad_2]

Source link

Related Articles

Back to top button