KERALALATEST NEWS

ചിരിയുടെ തലസ്ഥാന മുഖം

[ad_1]

su

തിരുവനന്തപുരം: തലസ്ഥാന നഗരവാസികളെ ചിരിക്കാനും ചിന്തിക്കാനും പഠിപ്പിച്ച വ്യക്തിത്വമായിരുന്നു കാർട്ടൂണിസ്റ്റ് സുകുമാറെന്ന് അദ്ദേഹത്തിനൊപ്പം ദീർഘകാലം പ്രവർത്തിച്ച കൃഷ്ണ പൂജപ്പുര പറഞ്ഞു. ചിരിയുടെ കാര്യത്തിൽ വളരെ അനുഗ്രഹീതനായിരുന്ന സുകുമാർ സാറിന് കാർട്ടൂൺ രചനയിലും അപാര കഴിവുണ്ടായിരുന്നു. കേരളത്തിലെ ഏറ്റവും മികച്ച കാർട്ടൂണിസ്റ്റുകളിലൊരാളായിരുന്നു.

തിരുവനന്തപുരവുമായി അടുത്ത ബന്ധമായിരുന്നു സുകുമാർ സാറിന്. തിരുവനന്തപുരം ഭാഷയാണ് അദ്ദേഹത്തിന്റെ ‘പൊതുജനം പലവിധം’, ‘സർക്കാർ കാര്യം’ തുടങ്ങിയ പുസ്തകങ്ങളിൽ. 1986 മുതൽ 2018 വരെ ഹാസ്യ കലാകാരൻമാരുടെ സംഘടനയായ ‘നർമ കൈരളി’യെ നയിച്ചു. നർമ കൈരളി എല്ലാ മാസവും വി.ജെ.ടി ഹാളിൽ അവതരിപ്പിച്ചിരുന്ന ആക്ഷേപഹാസ്യ പരിപാടി ജനങ്ങളെ ഏറെ ആകർഷിച്ചിരുന്നു . വൈകിട്ട് 6നുള്ള പരിപാടിക്ക് 5.30ഒാടെ ഹാളിൽ ജനം നിറയുമായിരുന്നു. 40ലധികം പുസ്തകങ്ങൾ രചിച്ചു. പല രചനകളും വി.ജെ.ടി ഹാളിലാണ് പ്രകാശനം ചെയ്തത്.

ലളിത ജീവിതമായിരുന്നു. അവാ‌ർഡുകളോടോ സ്ഥാനമാനങ്ങളോടോ താത്പര്യമുണ്ടായിരുന്നില്ല. മരുതംകുഴിയിലെ വീട്ടിൽ നിന്ന് നടന്നാണ് അദ്ദേഹം വി.ജെ.ടി ഹാളിലും മറ്റിടങ്ങളിലും എത്തിയിരുന്നത്. എറണാകുളത്തേക്ക് താമസം മാറിയശേഷം ഒരിക്കൽ കൂടി തിരുവനന്തപുരത്തേക്ക് വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അത് സാധിക്കാതെയാണ് മടക്കം.

കേരള കൗമുദിയുമായി അടുത്തബന്ധം

അതേസമയം കേരള കൗമുദിയുമായും അടുത്തബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു കാർട്ടൂണിസ്റ്റ് സുകുമാർ. വാർത്തകൾ നൽകാനും മറ്റുമായി അദ്ദേഹം പലപ്പോഴും കേരള കൗമുദിയുടെ പേട്ടയിലെ ഓഫീസിൽ എത്തുമായിരുന്നു.

[ad_2]

Source link

Related Articles

Back to top button