KERALALATEST NEWS

ഒരു വകുപ്പൊഴിച്ച് മറ്റാർക്കു വേണമെങ്കിലും കേരളത്തിൽ പെട്രോൾ നൽകുമെന്ന് പമ്പുടമകൾ

[ad_1]

petrol

തിരുവനന്തപുരം: ലക്ഷങ്ങളുടെ കുടിശികയുള്ളതിനാൽ പൊലീസ് വാഹനങ്ങൾക്കിനി ഇന്ധനം നൽകാനാവില്ലെന്ന് പമ്പുടമകൾ. നവകേരള സദസിനുൾപ്പെടെ ഓടിയതിന്റെ കുടിശിക ഇതിലുൾപ്പെടുന്നു. പെട്രോളും ഡീസലും നൽകാതെ പൊലീസ് വാഹനങ്ങൾ തിരിച്ചയയ്ക്കാനാണ് ജീവനക്കാർക്ക് ഉടമകളുടെ നിർദ്ദേശം. ഇന്ധനമില്ലാത്തതിനാൽ രാത്രികാല പട്രോളിംഗും പല സ്റ്റേഷനുകളിലും നിർത്തി. അടിയന്തര ആവശ്യങ്ങൾക്ക് സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനവുമാണ് പൊലീസ് ഉപയോഗിക്കുന്നത്.

ഡീസൽ തികയാതെവരുമ്പോഴും പണമില്ലാത്തപ്പോഴും ഉദ്യോഗസ്ഥർ തങ്ങളുടെ കൈയിൽ നിന്ന് പണമെടുത്ത് ഇന്ധനം നിറയ്ക്കുകയും അതിനുശേഷം അധിക ക്വാട്ട അനുവദിക്കാൻ അപേക്ഷ നൽകുകയുമാണ് പതിവ്. ഒട്ടുമിക്ക പൊലീസ് വാഹനങ്ങളും രണ്ടു ദിവസമായി സ്റ്റേഷനുകളിൽ നിർത്തിയിട്ടിരിക്കുകയാണ്. ആറ്റിങ്ങൽ 6 ലക്ഷം,കിളിമാനൂർ,ചിറയിൻകീഴ്,കടയ്ക്കാവൂർ എന്നിവിടങ്ങളിൽ 10 ലക്ഷം എന്നിങ്ങനെയാണ് ഒരോ പമ്പുകളുടെയും തുക കുടിശിക. രണ്ട് ദിവസമായി ഇന്ധനം നിറയ്‌ക്കാനെത്തുന്ന വാഹനങ്ങളെ പമ്പിൽ നിന്നും മടക്കി അയയ്‌ക്കുകയാണ്. മുൻപും സമാന രീതിയിൽ കുടിശിക വന്നിട്ടുണ്ടെങ്കിലും ഇത്രയും ഭീമമായ തുക ഇതാദ്യമാണെന്ന് പമ്പുടമകൾ പറയുന്നു.

[ad_2]

Source link

Related Articles

Back to top button