KERALALATEST NEWS

എം.ടിയുടെ വിമർശനങ്ങൾ ചർച്ച ചെയ്യാൻ സി.പി.എം

[ad_1]

cm

തിരുവനന്തപുരം/ കോഴിക്കോട് : കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിൽ എം.ടി.വാസുദേവൻനായർ നടത്തിയ പ്രഭാഷണത്തെ അനുകൂലിച്ചും എതിർത്തും രാഷ്ട്രീയ ആയുധമാക്കിയും നേതാക്കൾ രംഗത്തെത്തി.

പരാമർശം ഗൗരവസ്വഭാവത്തിൽ ചർച്ച ചെയ്യാൻ സി.പി.എം സെക്രട്ടേറിയറ്റ് തീരുമാനിച്ചു. നേതാക്കളുടെ പരസ്യപ്രതികരണം സി.പി.എം വിലക്കുകയും ചെയ്തു.

മുൻ മുഖ്യമന്ത്രിയും എക്കാലത്തെയും മുതിർന്ന നേതാവുമായ ഇ.എം.എസിനെ ചൂണ്ടിക്കാട്ടി എം.ടി. നടത്തിയ സമകാലിക കമ്മ്യൂണിസ്റ്റ് മൂല്യച്യുതിയെ പിൻപറ്റിയാവും ചർച്ച നടക്കുക. വിമർശനം ഗൗരവമായി പരിശോധിക്കുമെന്ന സൂചന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ യോഗത്തിൽ പങ്കുവെച്ചു. ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജൻ ന്യായീകരണ വാദവുമായി എത്തിയത് അനാവശ്യമായിരുന്നെന്ന അഭിപ്രായവും സംസ്ഥാന സെക്രട്ടറി പ്രകടിപ്പിച്ചു.

അതേസമയം, എം.ടിയുടെ പരാമർശം ചർച്ചയ്‌ക്കെടുത്തെങ്കിലും ഒരു സാഹിത്യകാരന്റെ വിമർശനം മാത്രമായി അതിനെ കണ്ടാൽ മതിയെന്നതാണ് പാർട്ടിയുടെ നിലപാ‌ട്. ഇ.എം.എസിനെ അനുസ്മരിച്ച് വർഷങ്ങൾക്ക് മുമ്പെഴുതിയ ലേഖനം മാത്രമാണിതെന്നും രണ്ട് പുസ്തകങ്ങളുടെ ഭാഗമാണ് ലേഖനമെന്നും സി.പി.എം ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രിയെ വേദിയിൽ ഇരുത്തി എം.ടി പറഞ്ഞ മൂർച്ചയുള്ള വാക്കുകൾ ബധിരകർണങ്ങളിൽ പതിക്കരുതെന്നാണ് തന്റെ അഭ്യർഥനയെന്ന് പ്രതിപക്ഷ നേതാവ് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വേദിയിൽ പറഞ്ഞു. കാലത്തിന്റെ ചുവരെഴുത്തും കാലം ആവശ്യപ്പെടുന്ന കാര്യങ്ങളുമാണ് അദ്ദേഹം പറഞ്ഞതെന്നും സതീശൻ.
എം.ടി.യുടെ വിമർശനം മുഖ്യമന്ത്രിക്കെതിരാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്ന് അതേ വേദിയിൽ നിയമസഭാസ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. എം.ടി.യെ ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ല. അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം തന്നെ പറയണമെന്നും അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ കാര്യം ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും ലോകത്തിന്റെ പല ഭാഗത്തുള്ള അമിതാധികാര പ്രവണത, ജനാധിപത്യമില്ലായ്മ എന്നിവയെ കുറിച്ചാണ് പറഞ്ഞതെന്നും മലയാളം അറിയുന്നവർക്കെല്ലാം മനസിലാകുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ തിരുവനന്തപുരത്ത് പ്രതികരിച്ചു. വ്യാഖ്യാനങ്ങൾക്ക് താനും തന്റെ പ്രസംഗവും ഉത്തരവാദിയല്ലെന്ന് എം.ടി. തന്നെ പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

എം.ടി. വിമർശിച്ചത് പിണറായി വിജയനെത്തന്നെയാണെന്നും അങ്ങനെയല്ലെന്ന് വരുത്തിത്തീർക്കാനുള്ള ചിലരുടെ ശ്രമം പാഴ് വേലയാണെന്നും കെ. മുരളീധരൻ എം.പി പറഞ്ഞു.
നട്ടെല്ലുള്ള എഴുത്തുകാരനാണ് എം.ടിയെന്ന് സംവിധായകനും നടനുമായ ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.
എം.ടി. എന്ന എഴുത്തുകാരൻ ഉന്നത ശീർഷനാകുന്നത് സർവാധികാരിയെന്ന് അഹങ്കരിക്കുകയും ഭയത്താൽ ജനങ്ങളിൽ നിന്ന് ഒളിച്ചു നടക്കുകയും ചെയ്യുന്ന അധികാരികളുടെ മണ്ടയ്ക്കടിക്കുന്ന ചോദ്യങ്ങൾ ചരിത്രബോധത്തോടെ നേർക്കുനേർ നിന്നു ചോദിക്കുന്നത് കൊണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയയിലും മാദ്ധ്യമങ്ങളിലുമായി എം.ടി ഉയർത്തിയ വിവാദം ആളിപ്പടരുകയാണ്.

20 വർഷം മുമ്പ്

എഴുതിയ ലേഖനം

‘ചരിത്രപരമായ ഒരാവശ്യം’ എന്ന തലക്കെട്ടിൽ 2003ൽ എഴുതിയ ലേഖനമാണ് കഴിഞ്ഞ ദിവസം എം.ടി പ്രസംഗമായി അവതരിപ്പിച്ചത്. ലേഖനം ആദ്യം വന്നത് ഹരിതം ബുക്‌സിന്റെ സ്‌നേഹാദരങ്ങളോടെ എന്ന പുസ്തകത്തിലാണ്. കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച ‘തെരഞ്ഞെടുത്ത ലേഖനങ്ങൾ’ എന്ന എം.ടിയുടെ പുസ്തകത്തിലും ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനത്ത ഭാഗത്തും പറഞ്ഞ ചില വാചകങ്ങൾ മാത്രമാണ് കൂട്ടിച്ചേർത്തത്.

[ad_2]

Source link

Related Articles

Back to top button