KERALALATEST NEWS

യൂണിവേഴ്സിറ്റി എൽ.ജി.എസ് മെയിൻ പരീക്ഷ ഫെബ്രുവരിയിൽ

[ad_1]

p

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ യൂണിവേഴ്സിറ്റികളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (കാറ്റഗറി നമ്പർ 697/2022) തസ്തികയുടെ പ്രാഥമിക പരീക്ഷയെ തുടർന്നുള്ള മുഖ്യപരീക്ഷ 2024 ഫെബ്രുവരി 7 ന് നടത്തും. പ്രാഥമിക പരീക്ഷയെ തുടർന്നുള്ള അർഹത പട്ടികയിൽ ഉൾപ്പെട്ട എല്ലാവർക്കും മുഖ്യപരീക്ഷയെഴുതാനാകും.

പരീക്ഷാകേന്ദ്രത്തിൽ മാറ്റം

പൊതുപ്രാഥമിക പരീക്ഷയുടെ ഭാഗമായി 25 ന് ഉച്ചയ്ക്ക് ശേഷം 1.30 മുതൽ 3.15 വരെ നടത്തുന്ന മൂന്നാംഘട്ട പരീക്ഷയ്ക്ക് (കാറ്റഗറി നമ്പർ 46/2023, 722/2022 തുടങ്ങിയവ) കോഴിക്കോട് ജില്ലയിലെ പരീക്ഷാകേന്ദ്രമായ ഗവ.ഗേൾസ് എച്ച്.എസ്.എസ്. ബാലുശ്ശേരി (സെന്റർ നമ്പർ 3601) എന്ന പരീക്ഷാകേന്ദ്രത്തിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1477210 മുതൽ 1477449 വരെയുള്ള 240 ഉദ്യോഗാർത്ഥികൾ ജി.എച്ച്.എസ്.എസ്. കൊക്കല്ലൂർ, കൊക്കല്ലൂർ പി.ഒ, ബാലുശ്ശേരി, കോഴിക്കോട് എന്ന പുതിയ പരീക്ഷാകേന്ദ്രത്തിൽ പരീക്ഷ എഴുതണം.

ഒ.എം.ആർ പരീക്ഷ

വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (സെക്രട്ടേറിയൽ പ്രാക്ടീസ്-ഇംഗ്ലീഷ്) (കാറ്റഗറി നമ്പർ 689/2022) തസ്തികയിലേക്ക് 28 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

സർട്ടിഫിക്കറ്റ് പരിശോധന

ലീഗൽ മെട്രോളജി വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിൽ നിന്നും ഇൻസ്‌പെക്ടിംഗ് അസിസ്റ്റന്റുമാരായി നിയമിക്കുന്നതിനുളള അർഹതാ നിർണയ പരീക്ഷയുടെ പ്രായോഗിക പരീക്ഷയിൽ യോഗ്യരായവർക്ക് 30 ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

[ad_2]

Source link

Related Articles

Back to top button