KERALALATEST NEWS

സർക്കാരിന്റെ പരോൾ തീരുമാനം ജയിൽ സൂപ്രണ്ടിന് തടയാനാകില്ല

[ad_1]

high-court

കൊച്ചി: തടവുകാരന് സർക്കാർ പരോൾ അനുവദിച്ചാൽ ജയിൽ സൂപ്രണ്ടിന് നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം സ്വദേശി ഹുസൈൻ അബ്ബാസിന് പരോൾ അനുവദിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.
ജയിൽ സൂപ്രണ്ട് പരോൾ നിഷേധിച്ചതിനെതിരെ അബ്ബാസിന്റെ ഭാര്യയാണ് കോടതിയെ സമീപിച്ചത്. ജയിലിൽ അനധികൃതമായി മൊബൈൽ ഫോൺ ഉപയോഗിച്ചതിന് കേസുണ്ടെന്നു കാണിച്ചാണ് ജയിൽ സൂപ്രണ്ട് പരോൾ നിഷേധിച്ചത്.

സർക്കാർ തീരുമാനം കീഴുദ്യോഗസ്ഥൻ തടയുന്നത് അധികാര ദുർവിനിയോഗമാകുമെന്ന് സിംഗിൾ ബെഞ്ച് വിലയിരുത്തി.

പരോളിൽ ഇറങ്ങിയ പ്രതി തെറ്റായ കാര്യങ്ങൾ ചെയ്താൽ തിരിച്ചുവിളിക്കാൻ സൂപ്രണ്ടിന് അധികാരമുണ്ട്. പക്ഷെ പരോൾ നിഷേധിച്ച് ജയിലിൽ നിന്ന് വിടാതിരിക്കാനാകില്ല. പരോൾ ഉത്തരവിന് ശേഷമുള്ള കുറ്റകൃത്യം അടുത്തതവണ പരോൾ പരിഗണിക്കുമ്പോൾ കണക്കിലെടുക്കാമെന്നും കോടതി വ്യക്തമാക്കി.

[ad_2]

Source link

Related Articles

Back to top button