Uncategorized

റെക്കോർഡ് നേട്ടത്തിൽ നിഫ്റ്റിയും സെൻസെക്സും

[ad_1]

മുംബൈ ∙ ചൊവ്വാഴ്ചയും നേട്ടത്തിൽ വ്യാപാരം തുടർന്ന് ഇന്ത്യൻ വിപണി. ആദ്യഘട്ട വ്യാപാരത്തിൽത്തന്നെ നിഫ്റ്റിയും സെൻസെക്സും എക്കാലത്തെയും ഉയർന്ന നിലവാരത്തിലേക്കെത്തി. വിദേശ നിക്ഷേപം ഇന്ത്യയിലേക്കെത്തുന്നത് മാർക്കറ്റിനെ സ്വാധീനിക്കുന്നുണ്ട്. ബജാജ് ഫിനാൻസ്, ടാറ്റ കൺസൽറ്റൻസി സർവീസസ്, എച്ച്ഡിഎഫ്‍സി ബാങ്ക്, എച്ച്ഡിഎഫ്‍സി എന്നീ ഓഹരികളിലെ നേട്ടമാണ് വിപണിയെ മുന്നോട്ട് കൊണ്ടുപോകുന്നത്.

തുടർച്ചയായ അ‍ഞ്ചാമത്തെ ദിവസമാണ് മാർക്കറ്റ് ലാഭമെടുപ്പു തുടരുന്നത്. സെൻസെക്സ് 381.55 പോയിന്റ് ഉയർന്ന് എക്കാലത്തെയും ഉയർന്ന നിരക്കായ 65,586.6 ലും നിഫ്റ്റി 90.95 പോയിന്റ് നേട്ടത്തിൽ 19,413.5 എന്ന പുതിയ റെക്കോർഡും സ്വന്തമാക്കി. സെൻസെക്സിൽ ബജാജ് ഫിനാൻസ് 6.56% വും ബജാജ് ഫിന്‍സെര്‍വ് 3.93% വും ഉയർന്നു. 

സെൻസെക്സിൽ വിപ്രോ, ടാറ്റ കൺസൽറ്റൻസി സർവീസസ്, ലാര്‍സൻ ആന്‍ഡ് ട്രൂബോ, ടെക് മഹീന്ദ്ര, നെസ്‌ലെ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‍സി ബാങ്ക്, എച്ച്ഡിഎഫ്‍സി എന്നീ ഓഹരികൾ മുന്നേറിയപ്പോൾ എയർടെൽ, റിലയൻസ് ഇൻഡസ്ട്രീസ്, എൻടിപിസി, അള്‍ട്രാടെക് സിമന്റ്സ്, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ എന്നീ ഓഹരികൾ നഷ്ടത്തിൽ വ്യാപാരം തുടരുന്നു. 

ഏഷ്യൻ വിപണികളിൽ ഷാങ്ഹായി, ഹോങ്കോങ് മുന്നേറുമ്പോൾ സോൾ, ടോക്കിയോ പിന്നാക്കം പോയി. യുഎസ് വിപണി തിങ്കളാഴ്ച നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ബ്രെന്റ് ക്രൂഡ് 0.64% ഉയർന്ന് ബാരലിന് 75.13 രൂപയിലെത്തി. കഴിഞ്ഞ ദിവസം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വിപണിയിൽ 1995.92 കോടി രൂപയുടെ ഓഹരികളാണ് സ്വന്തമാക്കിയത്. 
English summary: Sensex, Nifty at record high in early trade

[ad_2]

Source link

Related Articles

Check Also
Close
  • pdf
Back to top button