Uncategorized

65000 പോയിന്റ് കടന്ന് സെൻസെക്സ്

[ad_1]

മുംബൈ∙ റെക്കോർഡുകൾ ഭേദിച്ചു മുന്നേറുന്ന ഓഹരിവിപണിയിൽ ഇന്നലെ സെൻസെക്സ് 65000 പോയിന്റ് എന്ന നിർണായക നിലവാരവും പിന്നിട്ടു. തുടർച്ചയായ മൂന്നാം വ്യാപാര ദിനമാണ് വിപണി റെക്കോർഡുകൾ മറികടക്കുന്നത്. ഇതോടെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂല്യം 298.21 ലക്ഷം കോടി രൂപയെന്ന പുതിയ റെക്കോർഡിലെത്തി. നാലു ദിവസത്തെ വിപണിയുടെ മുന്നേറ്റം നിക്ഷേപകരുടെ ആസ്തിയിൽ ഉണ്ടാക്കിയത് 7.54 ലക്ഷം കോടിയുടെ വർധനയാണ്.

വിദേശ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങിക്കൂട്ടുന്നതും ആഗോള വിപണികളിലെ മുന്നേറ്റവുമാണ് ഊർജമാകുന്നത്. രാജ്യത്തെ ജിഎസ്ടി(ചരക്ക് സേവന നികുതി) വരുമാനം നാലാം തവണ 1.60 ലക്ഷം കോടി കടന്നതും നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകി. 1.61 ലക്ഷം കോടി രൂപയാണ് ജൂണിലെ നികുതി വരവ്.

റിലയൻസ് ഇൻഡസ്ട്രീസ്, ഐടിസി, എച്ച്ഡിഎഫ്സി എന്നീ ഓഹരികളായിരുന്നു വിപണിയിലെ മുന്നേറ്റത്തിലെ താരങ്ങൾ. സെൻസെക്സ് 486.49 പോയിന്റ് ഉയർന്ന് 65,205.05ലാണ് ക്ലോസ് ചെയ്തത്. വ്യാപാരത്തിനിടെ 581.79 പോയിന്റ് വരെ ഉയരുകയും ചെയ്തു. ഇതോടെ റെക്കോർഡ് ഇൻട്രാഡേ നിലവാരമായ 65,300.25 പോയന്റിൽ സൂചിക മുട്ടി. നിഫ്റ്റി 133.50 പോയിന്റ് വർധിച്ച് റെക്കോർഡ് നിലയായ 19,322.55ൽ ക്ലോസ് ചെയ്യുകയും ചെയ്തു. 

എസ്ബിഐ, ബജാജ് ഫിനാൻസ്, അൾട്രാടെക് സിമന്റ്, എൻടിപിസി, ടാറ്റ സ്റ്റീൽ, മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്  എന്നിവയുടെ ഓഹരികളും മികച്ച നേട്ടമുണ്ടാക്കി. പവർഗ്രിഡ്, മാരുതി, എൽആൻഡ്ടി, ടിസിഎസ്, ടെക് മഹീന്ദ്ര, നെസ്‌ലെ, ടാറ്റ മോട്ടോഴ്സ് എന്നിവയുടെ ഓഹരികളിൽ 1.86 ശതമാനം വരെ ഇടിവു രേഖപ്പെടുത്തി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ 1,972 ഓഹരികൾ നേട്ടമുണ്ടാക്കുകയും, 1,721 എണ്ണം ഇടിവു രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം, ഡോളറുമായുള്ള വിനിമയത്തിൽ രൂപ 19 പൈസ നേട്ടത്തോടെ 81.91 നിലവാരത്തിലെത്തി. ഏഷ്യയിലെയും യൂറോപ്പിലെയും ഓഹരിവിപണികളിലും ഇന്നലെ ഉണർവ് പ്രകടമായിരുന്നു. വിദേശ ധനസ്ഥാപനങ്ങൾ 6,397.13 കോടി രൂപയുടെ ഓഹരികളാണ് വെള്ളിയാഴ്ച മാത്രം ഇന്ത്യൻ വിപണിയിൽനിന്നു വാങ്ങിയത്. 

[ad_2]

Source link

Related Articles

Check Also
Close
  • pdf
Back to top button