Uncategorized

മധുരം: ചോക്‌ലേറ്റിനും കൊക്കോ കർഷകർക്കും

[ad_1]

തൊടുപുഴ∙ നാളെ ലോക ചോക്‌ലേറ്റ് ദിനം. ഇന്ത്യൻ മാർക്കറ്റിൽ ചോക്‌ലേ‌റ്റിനിപ്പോൾ ലിയോ സിനിമയിലെ ട്രെയിലറിൽ വിജയ് പറയും പോലെ ബ്ലെഡി സ്വീറ്റാണ്. കെങ്കേമമാണ് കച്ചവടം. ഏകദേശം 19,000 കോടിയുടേതാണ് ഒരു വർഷത്തെ കച്ചവടം. ചോക്‌ലേറ്റിനൊപ്പം കൊക്കോയ്ക്കും മധുരമേറുന്നുണ്ട്. കൊക്കോ പരിപ്പിനു മെച്ചപ്പെട്ട വിലയാണ് ലഭിക്കുന്നത്. ഉണങ്ങാത്ത കൊക്കോയ്ക്ക് കിലോഗ്രാമിന് 40–60 രൂപയും ഉണക്ക കൊക്കോയ്ക്ക് 215–220 രൂപയുമാണ് വില. നിലവിൽ മെച്ചപ്പെട്ട വിലയുണ്ടായിട്ടും ഉൽപാദനം കുറയുന്നതു കാര്യങ്ങൾ പിന്നോട്ടടിക്കുകയാണെന്ന് കർഷകർ പറയുന്നു.

കേരളത്തിൽ നിന്ന് മേന്മയുള്ള കൊക്കോ

കേരളത്തിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് കൊക്കോ ഉൽപാദനമുള്ളത്. ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്നത് ഇടുക്കി ജില്ലയിലാണ്. രാജ്യാന്തര കമ്പനികളാണ് ചോക്‌ലേറ്റ് നിർമാണത്തിനായി ഇവിടങ്ങളിൽ നിന്ന് കൊക്കോ ശേഖരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ചോക്‌ലേറ്റിന്റെ ഉൽപാദനം കൂടുതൽ. 

ഇന്ത്യൻ മാർക്കറ്റിൽ ചോക്‌ലേറ്റിനായി ഏറ്റവും മേന്മയേറിയ കൊക്കോ നൽകുന്നത് കേരളത്തിൽ നിന്നാണെന്ന് കമ്പനി പ്രതിനിധികൾ പറയുന്നു. ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ആന്ധ്രാപ്രദേശിനെക്കാൾ മേന്മയേറിയ കൊക്കോയാണ് രണ്ടാം സ്ഥാനത്തുള്ള കേരളത്തിൽ നിന്നു ലഭിക്കുന്നതെന്നും കമ്പനികൾ സാക്ഷ്യപ്പെടുത്തുന്നു. കേരളത്തിൽ ഒരു വർഷം ഏകദേശം 7000 ടൺ കൊക്കോയാണ് ഉൽപാദിപ്പിക്കുന്നത്. 17,000 ഹെക്ടറിലാണ് കൃഷി.

[ad_2]

Source link

Related Articles

Check Also
Close
  • pdf
Back to top button