Uncategorized

ബിഎസ്‌സി ഓഹരികളുടെ വിപണിമൂല്യം 300 ലക്ഷം കോടിയിലേക്ക്

[ad_1]

മുംബൈ∙ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ ആകെ വിപണിമൂല്യം 299.90 ലക്ഷം കോടി രൂപയായി ഉയർന്നു. റെക്കോർഡ് നിരക്കാണിത്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി വിപണികളിലുണ്ടായ നേട്ടമാണ് വിപണിമൂല്യം റെക്കോർഡിലെത്താൻ ഇടയാക്കിയത്. അതേസമയം ഇന്നലെ ഓഹരി വിപണികളിൽ നേരിയ ലാഭമെടുപ്പ് നടന്നു.

സെൻസെക്സ് സൂചിക 33 പോയിന്റ് ഇടിഞ്ഞു. കഴിഞ്ഞ 5 വ്യാപാരദിനങ്ങളിൽ സെൻസെക്സ് സൂചിക 2500 പോയിന്റ് ഉയർന്നിരുന്നു. മാരുതി, ഇൻഡസ് ഇൻഡസ് ബാങ്ക്, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യൂണിലീവർ, ഐടിസി, ഐസിഐസിഐ ബാങ്ക്, പവർഗ്രിഡ്, നെസ്‌ലെ തുടങ്ങിയ കമ്പനികളുടെ നേട്ടമാണ് വിപണിമൂല്യം ഉയർത്തിയത്. എച്ച്ഡിഎഫ്സി ഓഹരികൾക്ക് ഇന്നലെ 3% ഇടിവു നേരിട്ടു. ബജാജ് ഫിൻസെർവ്, വിപ്രോ, ടാറ്റ മോട്ടോഴ്സ്, അൾട്രാടെക് സിമന്റ്, ആക്സിസ് ബാങ്ക്, എൻടിപിസി എന്നിവ ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 1603 കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യൻ വിപണിയിൽ നിന്ന് ഇന്നലെ വിദേശ നിക്ഷേപകർ വാങ്ങിയത്.

[ad_2]

Source link

Related Articles

Check Also
Close
  • pdf
Back to top button