KERALALATEST NEWS

കൃഷിവകുപ്പിന്റെ ക്രിസ്മസ് ട്രീ

[ad_1]

xmas-tree

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിന് കൊഴുപ്പ് കൂട്ടാൻ ഇക്കുറി കൃഷിവകുപ്പിന്റെ ക്രിസ്മസ് ട്രീ എത്തും. പ്രകൃതിദത്തമായ മൂന്ന് ഇനങ്ങളാണ് കൃഷിവകുപ്പ് വിതരണം ചെയ്യുന്നത്. തൂജ, ഗോൾഡൻ സൈപ്രസ്, അരക്കേറിയ എന്നീ ഇനങ്ങളിൽപ്പെട്ട ചെടികൾ മൺചട്ടിയിലും ഗ്രോബാഗിലും ലഭ്യമാക്കും. 200 മുതൽ 400 രൂപവരെയാണ് വില. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ 31 സർക്കാർ ഫാമുകളിലായി 4866 ക്രിസ്മസ് ട്രീകളാണ് തയ്യാറാക്കിയിട്ടുള്ളത്. രണ്ട് മുതൽ മൂന്ന് അടിവരെ ഉയരമുള്ളവയാണ് ചെടികൾ. ആവശ്യക്കാർക്ക് ഇവ ഓൺലൈനായി എത്തിക്കുന്നത് പരിശോധിക്കുമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു.

[ad_2]

Source link

Related Articles

Back to top button