KERALALATEST NEWS

കെെയി​ൽ നയാ പൈസയില്ല

[ad_1]

സംസ്ഥാനത്ത് കോൺഗ്രസ് മത്സരിക്കുന്ന 16 മണ്ഡലങ്ങളിലും പ്രചാരണത്തിന് പണമില്ലാതെ സ്ഥാനാർത്ഥികൾ വിയർക്കുകയാണ്. ദേശീയ നേതാക്കൾ പോയിട്ട് സംസ്ഥാന നേതാക്കൾ പോലും മണ്ഡലങ്ങളിൽ എത്തുമോയെന്ന് ഉറപ്പില്ല. നാരങ്ങാവെള്ളം കുടിക്കാനും കാശില്ലെന്നാണ് നേതാക്കളും സ്ഥാനാർത്ഥികളും പറയുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥികൾ പ്രതികരിക്കുന്നു.

പാർട്ടിയിൽ നിന്ന് പണം ലഭിക്കാത്തത് പ്രതിസന്ധിയാണ്. പാർട്ടി സഹായമില്ലാതെ സ്ഥാനാർത്ഥികൾക്ക് പ്രചാരണ രംഗത്ത് പിടിച്ചുനിൽക്കാനാകുന്നില്ല.

-ശശി തരൂർ,​

(തിരുവനന്തപുരം)​

ഏറെ ബുദ്ധിമുട്ടുണ്ട്. ജനങ്ങളുടെ സഹായംകൊണ്ടാണ് പ്രചാരണം നടക്കുന്നത്. പ്രതിസന്ധികളെ അതിജീവിച്ച് കോൺഗ്രസ് മുന്നോട്ടുപോകും.

-അടൂർ പ്രകാശ്

(ആറ്രിങ്ങൽ)​

പ്രവർത്തകർ ഫണ്ട് സമാഹരിച്ചാണ് പ്രചാരണം നടത്തുന്നത്. ഭക്ഷണം പ്രവർത്തകരുടെ വീടുകളിലും തയ്യാറാക്കുന്നു. പിരിവെടുത്ത് പ്രചാരണച്ചലവ് കണ്ടെത്തും.

-ആന്റോ ആന്റണി.

(പത്തനംതിട്ട)​

പ്രവർത്തകർക്ക് ഭക്ഷണത്തിനും വെള്ളത്തിനും പോലും പണമില്ല. പോസ്റ്റർ, ചുവരെഴുത്ത്, നോട്ടീസ് എന്നിവയ്ക്കും പ്രതിസന്ധിയുണ്ട്. പിരിവെടുത്താണ് പ്രവർത്തനം നടത്തുന്നത്.

-കൊടിക്കുന്നിൽ സുരേഷ്,

(മാവേലിക്കര)​

പ്രചാരണത്തിന് കൈയ്യിൽ പൈസയില്ല. ജനങ്ങളോടും പ്രവർത്തകരോടും സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ്. അവർ സഹായിക്കുമെന്ന് ഉറപ്പുണ്ട്. മുണ്ട് മുറുക്കിയുടുത്തായാലും പ്രചാരണം നടത്തും.

കെ.സി.വോണുഗോപാൽ,

(ആലപ്പുഴ)​

പണം ഇല്ലാത്തത് പ്രചാരണത്തെ ബാധിക്കുന്നുണ്ട്. ഇതുവരെ പാർട്ടി ഫണ്ട് ലഭ്യമായിട്ടില്ല. സംഭാവന സ്വീകരിച്ചും അനുഭാവികളുടെ സഹായത്തിലുമാണ് മുന്നോട്ടുപോകുന്നത്.

-ഡീൻ കുര്യാക്കോസ്,

(ഇടുക്കി)​

​​​​​​​ ലക്ഷക്കണക്കിന് രൂപ കടംവാങ്ങിയിട്ടുണ്ട്. പ്രവർത്തകർക്ക് ദിവസേനയുള്ള ചെലവിനുപോലും പണമില്ല. കഴിഞ്ഞ തവണത്തേതിന്റെ പകുതി ഫ്‌ളക്‌സും പോസ്റ്ററും പോലും അടിക്കാനായിട്ടില്ല.

-ഹൈബി ഈഡൻ,

(എറണാകുളം)​

​​​​​​​സഹപ്രവർത്തകരും സുഹൃത്തുക്കളും സഹായിക്കുന്നുണ്ട്. കെ.പി.സി.സിയുടെ കൂപ്പൺപിരിവ് പിന്നാലെ നടത്തും. ചെറിയ തുകകൾ തരുന്ന സാധാരണക്കാരായ പ്രവർത്തകരുണ്ട്.

-ബെന്നി ബഹനാൻ,

(ചാലക്കുടി)​

​​​​​​​പണം ഇല്ലാത്തതിനാൽ ഈ ചൂടുകാലത്ത് നാരങ്ങാവെള്ളം പോലും കുടിക്കാതെയാണ് സജീവമാകുന്നത്. പ്രവർത്തകർ മുണ്ടുമുറുക്കിയുടുത്താണ് കൂടെനിൽക്കുന്നത്.

-കെ.മുരളീധരൻ

(തൃശൂർ)

പ്രചാരണത്തിന് പ്രാദേശികമായി പണം സമാഹരിച്ചാണ് പ്രവർത്തിക്കുന്നത്. ചില പ്രവർത്തകർ കുറച്ച് പണം നേരത്തെ ഏൽപ്പിച്ചിരുന്നു. അതുൾപ്പെടെ ഉപയോഗിക്കുന്നുണ്ട്.

-രമ്യ ഹരിദാസ്

(ആലത്തൂർ)

​​​​​​​പോസ്റ്ററും നോട്ടീസും അടിക്കാൻ പോലും പണമില്ല. പാർട്ടിയാണ് ഫണ്ട് തന്നിരുന്നത്. പ്രവർത്തകരും സുഹൃത്തുക്കളുടെയും സഹായത്തോടെ പ്രചാരണം നടത്തും.

-വി.കെ.ശ്രീകണ്ഠൻ,

(പാലക്കാട്)​

​​​​​​​പോസ്റ്ററുകളും ബോർഡുകളും ബാനറുകളും കെട്ടാൻ പൈസയില്ല. ജനങ്ങൾ സംഭാവനയായി നൽകുന്ന ചെറിയ പൈസകളും അവർ വാഗ്ദാനം ചെയ്യുന്ന വോട്ടും വലിയ പ്രതീക്ഷ നൽകുന്നു.

-എം.കെ.രാഘവൻ

(കോഴിക്കോട്)​

​​​​​​​ഫണ്ടില്ലാത്തത് വലിയ തടസമാണ്. വോട്ടർമാർ ഇങ്ങോട്ട് വിളിച്ചു നൽകുന്നതും പ്രവർത്തകർ നൽകുന്ന സഹായങ്ങളുമാണ് പ്രചാരണത്തിന് ഉപയോഗിക്കുന്നത്. പ്രവാസി മലയാളികളും അകമഴിഞ്ഞ് സഹായിക്കുന്നുണ്ട്.

– ഷാഫി പറമ്പിൽ,

(വടകര)​

ഞങ്ങളുടെ കൈയിൽ കാശില്ല. ജനങ്ങളെയും പ്രവർത്തകരെയും വച്ച് ഇതിനെ മറികടക്കും. തിരഞ്ഞെടുപ്പിൽ വിജയിക്കും. എല്ലാത്തിനെയും അതിജീവിക്കും. നേരിട്ടല്ലെ പറ്റൂ.

-രാഹുൽ ഗാന്ധി

(വയനാട്)​

ഫണ്ട് പാർട്ടി കണ്ടെത്തും. ജനങ്ങൾ സഹായിക്കുമെന്ന് ഉറപ്പുണ്ട്. സാമ്പത്തിക സമാഹരണത്തിന് ജനങ്ങളിലേക്കിറങ്ങാനാണ് തീരുമാനം. നിലവിൽ പ്രചാരണത്തിന് ബുദ്ധിമുട്ടില്ല.

-കെ.സുധാകരൻ

(കണ്ണൂർ)​

പണമില്ലാത്തത് പ്രശ്നമാണ്. പ്രവർത്തകർ പിരിച്ചു നൽകുന്ന പണം കൊണ്ട് വർക്ക് നടത്തും. ആളുകൾ സഹായിക്കുമെന്നാണ് പ്രതീക്ഷ.

-രാജ്മോഹൻ ഉണ്ണിത്താൻ

(കാസർകോട്)​

[ad_2]

Source link

Related Articles

Back to top button