KERALALATEST NEWS

കുറ്റപത്രം വൈകിയേക്കും

[ad_1]

sidharth

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥിന്റെ മരണത്തിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാൻ വൈകുമെന്ന് സൂചന. അന്വേഷണം പൂർത്തിയാകും മുമ്പ് കേസ് സി.ബി.ഐയ്ക്ക് വിട്ടിരുന്നു. എന്നാൽ സി.ബി.ഐ ഇതുവരെയും കേസ് ഏറ്റെടുത്തിട്ടില്ല. മാതാപിതാക്കളുടെ ആവശ്യത്തെ തുടർന്ന് സി.ബി.ഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും സി.ബി.ഐ സംഘം വയനാട്ടിലെത്താത്തതാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്.

കേസിൽ പ്രതിചേർക്കപ്പെട്ട 18പേരും പൊലീസ് പിടിയിലായിരുന്നു. ആഴ്ചകൾ നീണ്ട റാഗിംഗും ആൾക്കൂട്ട വിചാരണയും ക്രൂരമായ മർദ്ദനവും മൂലമാണ് ഫെബ്രുവരി 18ന് സിദ്ധാർത്ഥ് മരിക്കുന്നത്. വയനാട് ജില്ലാ പൊലീസ്‌ മേധാവി ടി. നാരായണന്റെ മേൽനോട്ടത്തിൽ കൽപ്പറ്റ ഡിവൈ.എസ്.പി ടി.എൻ. സജീവിനാണ്‌ കേസിന്റെ അന്വേഷണ ചുമതല. ഡിവൈ.എസ്.പി ടി.എൻ. സജീവന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടരുന്നുണ്ടെങ്കിലും പല നടപടിക്രമങ്ങളും ഇനിയും പൂർത്തിയാകാനുണ്ട്. വിദ്യാർത്ഥികളെ കൂടാതെ സർവകലാശാല അധികൃതരെ കൂടി പ്രതികളാക്കണമെന്ന ആവശ്യം നേരത്തെ ഉയർന്നെങ്കിലും പ്രതിപ്പട്ടികയിൽ ചേർത്തിട്ടില്ല. കേസിലെ പ്രതികൾ പലയിടങ്ങളിൽ വച്ച് പല ദിവസങ്ങളിലായി പിടിയിലായതിനാലും കോടതിയിൽ ഹാജരാക്കിയത് വിവിധ ദിവസങ്ങളിലായതിനാലും പലരുടെയും റിമാൻഡ് കാലാവധി പൂർത്തിയാകുന്നതിനാൽ ബാച്ചുകളായി വീണ്ടും കോടതിയിൽ ഹാജരാക്കണം. ഇതനുസരിച്ച് പ്രതികളിൽ ആറുപേരെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും.

[ad_2]

Source link

Related Articles

Back to top button