KERALALATEST NEWS

സിദ്ധാർത്ഥിന്റെ കേസ്: രേഖകൾ സി.ബി.ഐക്ക്, നിർണായകം കേന്ദ്രതീരുമാനം

[ad_1]

sidharth

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം സംബന്ധിച്ച കേസിന്റെ രേഖകൾ സി.ബി.ഐക്ക് നൽകാനായി കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന്. സി. ബി. ഐ അന്വേഷണത്തിന് 18 ദിവസം മുമ്പ് സർക്കാർ ഇരക്കിയ വിജ്ഞാപനം സഹിതമാണ് രേഖകൾ സമർപ്പിച്ചത്.

സ്പെഷൽ സെൽ ഡിവൈഎസ്‌പി ശ്രീകാന്ത് ഡൽഹിയിൽ എത്തിയാണ് രേഖകൾ കൈമാറിയത്. പേഴ്സണൽ മന്ത്രാലയം സി.ബി.ഐ ആസ്ഥാനത്തേക്ക് കൈമാറും. ലാ ഓഫീസർ പരിശോധിച്ചാണ് സി.ബി.ഐ അന്വേഷിക്കേണ്ട ഗൗരവമുള്ള കേസാണോയെന്ന് തീരുമാനിക്കുക. കേന്ദ്രസർക്കാരിന് താത്പര്യമുള്ള കേസാണെങ്കിൽ സി.ബി.ഐ കണ്ണുംപൂട്ടി ഏറ്റെടുക്കും. കേന്ദ്രം അനുകൂലിച്ചാൽ തിരുവനന്തപുരത്തെ സി.ബി.ഐ യൂണിറ്റാവും അന്വേഷിക്കുക.

സിദ്ധാർത്ഥിന്റെ കേസിൽ 22പ്രതികളും പിടിയിലായിട്ടുണ്ട്. വാഴ്സിറ്റി അധികൃതരുടെ പങ്ക്, ഗൂഢാലോചന, ആൾക്കൂട്ട ആക്രമണം എന്നിവ സി.ബി.ഐ അന്വേഷിക്കാവുന്നതാണ്. എഫ്.ഐ.ആർ, മൊഴികൾ, രേഖകൾ എന്നിവയുടെ ഇംഗ്ലീഷ് പരിഭാഷ, അന്വേഷണത്തിന്റെ നാൾവഴി, മഹസർ, പോസ്റ്റുമോർട്ടം റിപ്പോർട്ട് എന്നിവ സഹിതമാണ് കൈമാറിയത്.

അതിനിടെ, മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരാണ് ആഭ്യന്തര വകുപ്പിൽ നിന്ന് സി.ബി.ഐക്ക് രേഖകൾ കൈമാറാൻ വൈകിപ്പിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. സി.ബി.ഐ അന്വേഷണം തടയാൻ ഉന്നത ഇടപെടലുണ്ടായെന്ന് കുടുംബവും ആരോപിച്ചു. വീഴ്ച വരുത്തിയ ഡെപ്യൂട്ടി സെക്രട്ടറിയടക്കം 3 ഉദ്യോഗസ്ഥരെ സസ്പെൻ‌ഡ് ചെയ്തിട്ടുണ്ട്. അന്വേഷണം മൂന്നു പേരിലൊതുക്കാതെ പ്രത്യേകം അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. സസ്പെൻഷനോടെ വിവാദം അവസാനിച്ചെന്നാണ് സർക്കാർ നിലപാട്. ഡൽഹിയിലെ പേഴ്സണൽ മന്ത്രാലയത്തിലേക്ക് അയയ്ക്കേണ്ട വിജ്ഞാപനം കൊച്ചിയിലെ സി.ബി.ഐ ഓഫീസിലേക്ക് അയച്ചതടക്കം വൻ വീഴ്ചകളാണ് ആഭ്യന്തര വകുപ്പിനുണ്ടായത്.

[ad_2]

Source link

Related Articles

Back to top button