KERALALATEST NEWS

മകളുടെ പേരിൽ പിരിച്ച പണം തരുന്നില്ല, മുഴു പട്ടിണിയിലാണ്; സർക്കാർ ഇടപെട്ട് ട്രാഫിക് ഹോം ഗാർഡിന്റെ ജോലി ശരിയാക്കിത്തരണമെന്ന് ജിഷയുടെ അമ്മ

[ad_1]

rajeswari

ആലുവ: മുഴു പട്ടിണിയിലാണെന്ന് പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ അമ്മ. മകളുടെ പേരിൽ പിരിച്ച പണം തരുന്നില്ലെന്നും അവർ ആരോപിച്ചു. ആലുവയിൽ റോഡ് ഗതാഗതം ഏറ്റെടുത്തുകൊണ്ടായിരുന്നു അവർ ആരോപണവുമായി രംഗത്തെത്തിയത്.


തനിക്ക് ആഹാരമൊന്നും കിട്ടുന്നില്ല. മുമ്പ് ഹോം നഴ്സായി ജോലി ചെയ്തിരുന്നെങ്കിലും ഇപ്പോൾ ആ ജോലിക്ക് ആരും വിളിക്കുന്നില്ലെന്ന് അവർ പറഞ്ഞു. വിഷയത്തിൽ സർക്കാർ ഇടപെട്ട് ട്രാഫിക് ഹോം ഗാർഡിന്റെ ജോലി ശരിയാക്കിത്തരണമെന്നാണ് രാജേശ്വരിയുടെ ആവശ്യം.

2016 ഏപ്രിൽ 28നാണ് പെരുമ്പാവൂർ സ്വദേശി ജിഷ കൊല്ലപ്പെട്ടത്. കനാൽ പുറമ്പോക്കിലെ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കടന്നാണ് പ്രതിയായ ആസാം സ്വദേശി അമിറുൾ ഇസ്ലാം കൃത്യം നടത്തിയത്. അതിക്രൂരമായ ബലാൽസംഗത്തിനിരയായാണ് ജിഷ കൊല്ലപ്പെട്ടതെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. 38 മുറിവുകളാണ് യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത്.



[ad_2]

Source link

Related Articles

Leave a Reply

Back to top button