KERALALATEST NEWS

ചെന്നലോട് അപകടത്തിൽ മരണം രണ്ടായി; ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

[ad_1]

filsa
ഫിൽസ

കാവുംമന്ദം: ചെന്നലോട് കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം രണ്ടായി. അപകടത്തിൽ ഇന്നലെ മരണപ്പെട്ട തിരൂരങ്ങാടി സ്വദേശി ഗുൽസാർ (44)ന്റെ സഹോദര പുത്രി ഫിൽസ (12) യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്ന ഫിൽസയെ ശനിയാഴ്ച വൈകുന്നേരമാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഗുൽസാറിന്റെ ഭാര്യ ജസീല (38), മക്കളായ നസ്സിൽ മുഹമ്മദ് (17), ലഹിം ( 3), സഹോദരൻ ജാസിറിന്റെ മകൾ ലൈഫ ( 7), സഹോദരിയുടെ മകൾ ശിൽത്ത (12) എന്നിവർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്.

[ad_2]

Source link

Related Articles

Back to top button